ഉത്തരകാശി: ഉത്തരകാശിയിലെ ധരാലി ഗ്രാമത്തിൽ വെള്ളപ്പൊക്കത്തെ തുടർന്ന് സർക്കാരിന്റെ ദുരിതാശ്വാസ ധനസഹായം ദുരിതബാധിതരെ പരിഹസിക്കും വിധത്തിൽ . പ്രളയം ഉണ്ടായി അഞ്ച് ദിവസത്തിന് ശേഷം, വെള്ളിയാഴ്ച “അടിയന്തര ദുരിതാശ്വാസമായി” താമസക്കാർക്ക് 5,000 രൂപ വീതമുള്ള ചെക്കുകളാണ് നൽകിയത് .
നാശനഷ്ടത്തിന്റെ വ്യാപ്തി കണക്കിലെടുക്കുമ്പോൾ ദുരിതാശ്വാസ പണം “തികച്ചും അപര്യാപ്തമാണ്” എന്ന് വിശേഷിപ്പിച്ച പലരും അത് സ്വീകരിക്കാൻ വിസമ്മതിച്ചു. ഇത് “ഞങ്ങളുടെ കഷ്ടപ്പാടുകൾക്ക് പോലും അപമാനമാണ്” എന്ന് പറഞ്ഞു. “ഞങ്ങൾക്ക് എല്ലാം നഷ്ടപ്പെട്ടു, ഞങ്ങളുടെ കുടുംബങ്ങൾ, വീടുകൾ, കോടിക്കണക്കിന് രൂപയുടെ ബിസിനസുകൾ-ഒരു ഗ്രാമീണൻ പറഞ്ഞു.
ദുരന്തത്തെത്തുടർന്ന് പ്രദേശത്ത് വൈദ്യുതി ഇല്ലാതിരുന്നതിനാൽ മെഴുകുതിരി പാക്കറ്റുകൾ വിതരണം ചെയ്തത് ദുരന്തത്തിന് നാല് ദിവസത്തിന് ശേഷമാണ് .ആ രാത്രികൾ ഞങ്ങൾ ഇരുട്ടിൽ ചെലവഴിച്ചു. ഭക്ഷണം ചൂടാക്കാൻ വിറക് ഉപയോഗിച്ചു. സർക്കാർ റേഷനെക്കുറിച്ച് പറയുന്നുണ്ട് , പക്ഷേ അതും ഞങ്ങൾക്ക് ലഭിച്ചിട്ടില്ല.സഹായധനം വൈകുന്നതിൽ പ്രതിഷേധിച്ച് ഗ്രാമവാസികൾ ഡിഎം, സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ഓഫീസുകൾക്ക് മുന്നിൽ “മോദി ഘാം താപോ” എന്ന മുദ്രാവാക്യവുമായി പ്രതിഷേധ പ്രകടനം നടത്തി.
കഴിഞ്ഞ മാർച്ചിൽ പ്രധാനമന്ത്രി മോദി ഹർസിലിലും മുഖ്ബയിലും സന്ദർശനം നടത്തുകയും പ്രദേശത്തെ ശൈത്യകാല ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി ഈ വാചകം ഉപയോഗിക്കുകയും ചെയ്തിരുന്നു . അടിസ്ഥാന സൗകര്യങ്ങൾക്കായി ആ ഗ്രാമങ്ങൾ ഇപ്പോൾ ബുദ്ധിമുട്ടുകയാണെന്ന് ഒരു പ്രതിഷേധക്കാരൻ പറഞ്ഞു.