10 സൈനികരെ കാണാതായതായി റിപ്പോര്‍ട്ട്; 130 പേരെ രക്ഷപ്പെടുത്തിയെന്ന് സർക്കാർ
ഡെറാഡൂൺ: ഉത്തരകാശിയിൽ മേഘവിസ്ഫോടനത്തിൽ നാലുപേർ മരിച്ചു .20 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. അമ്പതിലേറേ പേർ സ്ഥലത്ത് കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.
ഹര്‍ഷിലെ ഇന്ത്യന്‍ ആര്‍മി ക്യാംപിന് സമീപമുണ്ടായ ഉരുള്‍പൊട്ടലില്‍ സൈനികരെ കാണാതായതായി സൈന്യവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം സ്ഥലത്ത് കുടുങ്ങിയ 130 പേരെ രക്ഷപ്പെടുത്തിയെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. മറ്റുളളവർക്കായി തിരച്ചിൽ തുടരുകയാണ്.
സൈനിക ക്യാംപില്‍ നിന്ന് 4 കിലോമീറ്റര്‍ അകലെ ധരാലിയില്‍ ഉച്ചയ്ക്ക് 1.15 ഓടെയാണ് മേഘവിസ്ഫോടനമുണ്ടായത്.
അടിയന്തര സഹായവുമായി കേന്ദ്രസർക്കാർ . കേന്ദ്രമന്ത്രി അമിത് ഷാ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുമായി സംസാരിച്ചു. എൻഡിആർഎഫ് സംഘങ്ങൾ ഉടൻ സ്ഥലത്തെത്തുമെന്ന് അമിത് ഷാ അറിയിച്ചു. രക്ഷാപ്രവർത്തനത്തിനായി 150 സൈനികർ എത്തി.
ധരാലി ഗ്രാമത്തിന്റെ ഒരു ഭാഗം പൂർണമായും ഒലിച്ചുപോയി എന്നാണ് വിവരം. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
പരിക്കേറ്റവർക്ക് വൈദ്യസഹായത്തിന് പ്രത്യേക സംവിധാനം ഹർഷിലെ ഇന്ത്യൻ ആർമി മെഡിക്കൽ സെന്ററിൽ ഒരുക്കിയിട്ടുണ്ട്.