ഓവലിന്റെ പുല്‍ക്കൊടികളെ പുളകം കൊളളിച്ച ത്രില്ലര്‍ നാടകത്തിന്റെ ഒടുവില്‍ ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ ഇന്ത്യക്ക് 6 റണ്‍സിന്റെ വിജയം. ഇംഗ്ലണ്ടിന്റെ അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തിയ മുഹമ്മദ് സിറാജാണ് ഇന്ത്യയുടെ വിജയശില്പിയായത്. ഇതോടെ ടെസ്റ്റ് പരമ്പര സമനിലയിലായി.
നാലാം ദിനമായ ഇന്നലെ കളി നിര്‍ത്തുമ്പോള്‍ 6ന് 339 എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. നാല് വിക്കറ്റുകള്‍ ശേഷിക്കെ ഇംഗ്ലണ്ടിന് വിജയമുറപ്പിച്ചവരെ ഞെട്ടിച്ചാണ് ഇന്ന് ഇന്ത്യ വിജയം കൈക്കലാക്കിയത്. 6 റണ്‍സ് അകലെ ഇംഗ്ലണ്ട് ഓള് ഔട്ടായി. പ്രസീത് കൃഷ്ണ ഇന്ത്യക്കായി 4 വിക്കറ്റുകളും വീഴ്ത്തി.