തിരുവനന്തപുരം :കേരളത്തിൽ അതിശക്തമായ മഴ തുടരുന്നു . മധ്യകേരളത്തിലെ മൂന്നുജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് അതിതീവ്രമഴ സാധ്യതയുണ്ട് . എട്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നല്‍കിയിട്ടുണ്ട് .
പത്തനംതിട്ട, കോട്ടയം, പാലക്കാട്, മലപ്പുറം , കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് അതിശക്തമായ മഴമുന്നറിയിപ്പുള്ളത്. തിരുവനന്തപുരം കൊല്ലം ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. നദികളില്‍ നീരൊഴുക്ക് ശക്തമായി. മണിമല, അച്ചന്‍കോവില്‍ നദികളില്‍ ഓറഞ്ച് അലര്‍ട്ട് നല്കി.
ശക്തമായ കാറ്റിലും മഴയിലും വടക്കന്‍ കേരളത്തില്‍ രണ്ട് പേർ മരിച്ചു . കണ്ണൂരില്‍ വീടിന് മുകളിലേക്ക് മരം വീണായിരുന്നു 78 കാരനായ തെറ്റുമ്മല്‍ ചന്ദ്രന് മരിച്ചത് . ഒരാൾ ബോട്ട് മറിഞ്ഞാണ് മരിച്ചത്. കോഴിക്കോട് കട്ടിപ്പാറയില്‍ വനത്തിനുള്ളില്‍ ഉരുള്‍പൊട്ടി മലവെള്ളപ്പാച്ചിലുണ്ടായി.