ന്യൂഡൽഹി • ഇന്ത്യയിൽ തുടർച്ചയായി ഏറ്റവും അധികം കാലം അധികാരത്തിലിരുന്ന പ്രധാനമന്ത്രിമാരിൽ നരേന്ദ്രനരേന്ദ്ര മോദി മോദി ഇനി രണ്ടാമൻ.
വെള്ളിയാഴ്ച 4,078 ദിവസം പൂർത്തിയാക്കിയ അദ്ദേഹം ഇന്ദിരാഗാന്ധിയെയാണ് മറികടന്നത്. 1966 ജനുവരി 24 മുതൽ 1977 മാർച്ച് 24 വരെ 4,077 ദിവസമാണ് ഇന്ദിര തുടർച്ചയായി അധികാരത്തിലിരുന്നത്. ഏറ്റവും അധികം കാലം തുടർച്ചയായി അധികാരത്തിലിരുന്ന പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവാണ്. 1947 ഓഗസ്റ്റ് 15 മുതൽ 1964 മേയ് 27 വരെ 6,130 ദിവസം അദ്ദേഹം പ്രധാനമന്ത്രിയായിരുന്നു.