ലണ്ടൻ: ഇന്ത്യ-യുകെ വ്യാപാര കരാറിന് ധാരണ. ഇന്ത്യയിലെ സമുദ്രോത്പന്നങ്ങൾ, കാപ്പി, തേയില എന്നിവയ്ക്ക് തീരുവ ഒഴിവാക്കുവാൻ തീരുമാനമായി . സുഗന്ധവ്യഞ്ജനങ്ങൾ, ടെക്സ്റ്റൈൽസ്, ചെരുപ്പ് എന്നിവയ്ക്കും യുകെ തീരുവ ഇല്ല .
സോഫ്റ്റ്വെയർ, ഇലക്ട്രോണിക്സ് മേഖലകളിലും പൂജ്യം തീരുവയ്ക്ക് യുകെ തയ്യാറായി . ഇന്ത്യൻ തൊഴിലാളികളിൽനിന്ന് സാമൂഹ്യ സുരക്ഷ നികുതി ചുമത്തുന്നതും ഒഴിവാക്കും. നാല് വർഷത്തെ കാത്തിരിപ്പിന് ഒടുവിലാണ് ഇന്ത്യ – ബ്രിട്ടൻ വ്യാപാര കരാർ പ്രവൃത്തിപഥത്തിലെത്തുന്നത് .
യു കെ യുമായി ഒപ്പിട്ട കരാറിന് കേന്ദ്രമന്ത്രിസഭ ചൊവ്വാഴ്ച അംഗീകാരം നൽകിയിരുന്നു. ബ്രിട്ടനിൽ കരാർ ഒപ്പിട്ടശേഷം ബ്രിട്ടീഷ് പാർലമെൻറ് ഇത് അംഗീകരിച്ചാലേ പ്രാബല്യത്തിൽ വരൂ .
ഒരു വർഷത്തിനുള്ളിൽ കരാർ നടപ്പിലാകും. വ്യവസായ മന്ത്രി പീയൂഷ് ഗോയലും ഉന്നത ഉദ്യോഗസ്ഥരും പ്രധാനമന്ത്രിയോടൊപ്പം ലണ്ടനിലുണ്ട്.