വത്തിക്കാൻ സിറ്റി: ഇസ്രായേലിൻറെ ആക്രമണം തുടരുന്ന ഗാസയിൽ സംജാതമായിരിക്കുന്ന ദുരിതത്തിൽ നിന്ന് ജനങ്ങളെ കരകയറ്റുന്നതിന് ഒരു മാനവികസഹായ പദ്ധതി കത്തോലിക്കാസഭയുടെ ഉപവിപ്രവർത്തന വിഭാഗമായ കാരിത്താസ് ഇൻറർനാസിയൊണാലിസിൻറെ ഇറ്റാലിയൻ ഘടകം – “കാരിത്താസ് ഇത്തലിയാന” (CARITAS ITALIANA) ആവിഷ്കരിച്ചിരിക്കുന്നു.2 ലക്ഷത്തി 60000 യൂറോ – ഇപ്പോഴത്തെ വിനിമയനിരക്കനുസരിച്ച് 2 കോടി 62 ലക്ഷത്തിൽപ്പരം ഇന്ത്യൻ രൂപയാണ് ഇറ്റാലിയൻ കാരിത്താസ് സംഘടന ഈ പദ്ധതിക്കായി നീക്കി വച്ചിരിക്കുന്നത്. ലിയൊ പതിനാലാമൻ പാപ്പായും വിവിധ സംഘടനകളും ഗാസയിലെ യുദ്ധദുരന്തബാധിതർക്കായി നടത്തിയ അഭ്യർത്ഥനയുടെ വെളിച്ചത്തിലാണ് ഈ സഹായ പദ്ധതിയുമായി ഈ സംഘടന മുന്നോട്ടു വന്നിരിക്കുന്നത്.ഗാസയിലും ജോർദ്ദാൻറെ പശ്ചിമതീരത്തും അടിയന്തിര മാനവികസഹായം എത്തിക്കുക, തൊഴിൽ നഷ്ടപ്പെട്ടവരുടെ സാമൂഹ്യ-സാമ്പത്തിക പുനരധിവാസം, സ്ഥായിയായ സമാധാനം ലക്ഷ്യം വച്ചുകൊണ്ട് ഇസ്രായേലും പലസ്തീനും തമ്മിലുള്ള സംഭാഷണത്തിനു വഴിയൊരുക്കുക എന്നിവയാണ് ഇറ്റാലിയൻ കാരിത്താസ് സംഘടന വിഭാവനം ചെയ്തിരിക്കുന്നത്.അതിൻറെ സാക്ഷാത്കാരത്തിൻറെ ആദ്യ ഘട്ടം പശ്ചിമതീരത്തെ കുടുംബങ്ങളുടെയും വ്യക്തികളുടെയും സാമൂഹ്യ-സാമ്പത്തിക ശാക്തീകരണമാണ്. രണ്ടാം ഘട്ടം ഗാസയിലെ ഇടവകയ്ക്കുള്ള അടിയന്തിര സഹായമാണ്. മൂന്നാമത്തേത് സർവ്വകലാശാലകളിൽ ഇസ്രായേൽ-പലസ്തീൻ സംഭാഷണത്തിനും സാമധാനത്തിനും വേണ്ടിയുള്ള പരിശീലനപരിപാടികൾ തുടരുകയെന്നതാണ്
Trending
- വിശുദ്ധരുടെ അനുസ്മരണവുമായി ഹോളിവിന്; ഒരുക്കങ്ങളുമായി ലാറ്റിന് അമേരിക്ക
- പുത്തൂർ സുവോളജിക്കൽ പാർക്ക് രാജ്യത്തിനു സമർപ്പിച്ചു
- 33 വർഷങ്ങൾക്ക് ശേഷം അച്ചൂട്ടിയും മുത്തും തിയേറ്ററിലേക്ക്
- ഇവാഞ്ചലിക്കൽ പാസ്റ്റർമാരുടെ മകൻ കത്തോലിക്കാ സഭയിലേക്ക്
- ഇറാഖിനു പുതിയ വത്തിക്കാൻ പ്രതിനിധി
- സഭയിൽ ആജ്ഞാപിക്കുവാനല്ല, മറിച്ച് സേവനത്തിനായി എല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നു: പാപ്പാ
- മൂന്നാം സിനഡൽ അസംബ്ലിയ്ക്ക് സമാപനം
- രാജീവ് ചന്ദ്രശേഖറിൻറെ ഭൂമി തട്ടിപ്പ്: വിഷയം കോർ കമ്മിറ്റിയിൽ ഉന്നയിക്കും
