കൊച്ചി : വല്ലാർപാടം ഐസിറ്റിറ്റി കണ്ടെയ്നർ ടെർമിനൽ റോഡ് – റെയിൽ കണക്ടിവിറ്റിയ്ക്കു വേണ്ടി 2008-ൽ സർക്കാർ ഏഴു വില്ലേജുകളിൽ നിന്നായി 316 കുടുംബങ്ങളുടെ വീടും സ്ഥലവും ഏറ്റെടുത്തതിനെ തുടർന്ന് മൂലംമ്പിള്ളി കോ -ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉയർന്നുവന്ന ജനകീയ പ്രക്ഷോഭം ഉയർന്നു വന്നിരുന്നു .
സമരത്തെ തുടർന്ന് 2008 മാർച്ച് 19 ന് സർക്കാർ വിജ്ഞാപനം ചെയ്ത മൂലംമ്പിള്ളി പുനരധിവാസ പാക്കേജ് ഇതുവരെ പൂർത്തികരിക്കാതെ അനന്തമായി നീളുകയാണ്.
ഈ പശ്ചാത്തലത്തിൽ 170 കുടുംബങ്ങൾക്ക് തുതിയൂരിൽ അനുവദിച്ച പുനരധിവാസ പ്ലോട്ടുകളുടെ ശോചനീയ അവസ്ഥ പരിഹരിക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് തൃക്കാക്കര എം എൽ എ ഉമാതോമസ് ഇടപെട്ടു കൊണ്ട് ഏറെക്കാലമായി മുടങ്ങിക്കിടന്ന ജില്ലാ കളക്ടർ അദ്ധ്യക്ഷനായ പുനരധിവാസ മേൽനോട്ട സമിതിയുടെ യോഗം വിളിച്ചത്. അവശേഷിക്കുന്ന പുനരധിവാസ വിഷയങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കും
എന്ന് ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് ഐ എ എസ് ഉറപ്പു നൽകി. ഉമ്മാ തോമസ്സ് എം.എൽഎ, മോണിറ്ററിങ് കമ്മിറ്റി അംഗങ്ങളായ അഡ്വ: സി.ആർ. നീലകണ്ഠൻ, ഫ്രാൻസീസ് കളത്തുങ്കൽ, വി.പി. വിൽസൻ, കുരുവിള മാത്യൂസ്, ഏലൂർ ഗോപിനാഥ്, വിവിധ വകുപ്പുകളുടെ പ്രതിനിധികളും, NHAI , കൊച്ചി തുറമുഖത്തിന്റെ ഉദ്യോഗസ്ഥരും പങ്കെടുത്തു