ജെ ബി കോശി കമ്മീഷൻ ശുപാർശകൾ നടപ്പിലാക്കണമെന്ന് ആവശ്യം
കൊച്ചി : വർഷങ്ങളായി നേരിട്ടു കൊണ്ടിരിക്കുന അവകാശ നിഷേധങ്ങൾക്കെതിരെ ജനകീയ ബോധവൽക്കരണത്തിൻ്റെയും പ്രശ്ന പരിഹാര നടപടികളുടെയും ഭാഗമായി കെ എൽ സി എ സമുദായ സമ്പർക്ക പരിപാടികൾ സംഘടിപ്പിക്കും. നിരവധി വിഷയങ്ങൾക്ക് പരിഹാരം ആയേക്കാവുന്ന ജെ ബി കോശി കമ്മീഷൻ ശുപാർശകൾ നടപ്പിലാക്കണമെന്ന ആവശ്യവും ഉന്നയിച്ചു കൊണ്ടാണ് സമുദായ സമ്പർക്ക പരിപാടികൾ സംഘടിപ്പിക്കുന്നത്.
സമുദായ സമ്പർക്ക പരിപാടിയുടെ രജിസ്ട്രേഷൻ ഫോം വരാപ്പുഴ അതിരൂപതാ സഹായമെത്രാൻ ബിഷപ്പ് ഡോ ആന്റണി വാലുങ്കൽ സമുദായ വക്താവ് ജോസഫ് ജൂഡിന് നൽകി പ്രകാശനം ചെയ്തു. കെ ആർ എൽ സി സി ജനറൽ സെക്രട്ടറി റവ ഡോ. ജിജു അറക്കത്തറ തുടങ്ങിയവർ പങ്കെടുത്തു.
സംസ്ഥാന തല ഉദ്ഘാടനം ആഗസ്ത് 16 ന് കോഴിക്കോട് നടക്കും. ആർച്ച്ബിഷപ്പ് വർഗ്ഗീസ് ചക്കാലക്കൽ ഉത്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡൻ്റ് ഷെറി ജെ തോമസ്, ജനറൽ സെക്രട്ടറി ബിജു ജോസി, ട്രഷറർ രതീഷ് ആൻ്റണി, സംസ്ഥാന രൂപത ഭാരവാഹികൾ വിവിധ തലങ്ങളിൽ നേതൃത്വം നൽകും. സമുദായ സമ്പർക്ക പരിപാടിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന വിഷയങ്ങളിൽ പരിഹാരമാർഗങ്ങൾ നിർദ്ദേശിക്കാൻ തക്ക പരിചയസമ്പന്നരായവരെ ഉൾപ്പെടുത്തിയാണ് ഓരോ രൂപതയിലും പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നത്.