ഹാലോങ് : വിയറ്റ്നാമിലെ ഹാലോങ് ബേയിൽ വിനോദ സഞ്ചാര ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മരണം 34 ആയി. 8 പേരെ കാണാതായി.
ഉൾക്കടലിൽ ഉണ്ടായ കൊടുങ്കാറ്റാണ് ബോട്ട് അപകടത്തിന് കാരണം.
ഹനോയിയിൽ നിന്ന് വിനോദസഞ്ചാരത്തിനായി എത്തിയ വിയറ്റ്നാമീസ് കുടുംബങ്ങളായിരുന്നു ബോട്ടിൽ . വണ്ടർ സീസ് എന്ന ബോട്ടിൽ 48 ടൂറിസ്റ്റുകളും അഞ്ച് ജീവനക്കാരും ഉൾപ്പടെ 53 പേർ ഉണ്ടായിരുന്നു
കാണാതായവരെ കണ്ടെത്താൻ രാത്രി വരെ രക്ഷാപ്രവർത്തനങ്ങൾ തുടർന്നു. അപകടസമയത്ത് ശക്തമായ മഴയും ഇടിയും മിന്നലും വലിപ്പമുള്ള ആലിപ്പഴ വർഷവും ഉണ്ടായിരുന്നെന്നാണ് റിപ്പോർട്ടുകൾ.
വിയറ്റ്നാം പ്രധാനമന്ത്രി ഫാം മിൻ ചിൻ മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിച്ചു.