വാഷിങ്ടൻ / ന്യൂയോർക്ക്: ബാലപീഡകന് അശ്ലീല ഉള്ളടക്കമുള്ള കത്തെഴുതിയെന്ന വാർത്ത പ്രസിദ്ധീകരിച്ച വോൾ സ്ട്രീറ്റ് ജേണലിനും റുപർട് മർ ഡോക്ക് അടക്കമുള്ള ഉടമകൾ ക്കുമെതിരെ 1000 കോടി ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മാനനഷ്ടക്കേസ് ഫയൽ ചെയ്തു.
ബാലപീഡന കേസുകളിൽ വിചാരണ നേരിടുന്നതിനിടെ ജയിലിൽ ജീവനെനുക്കിയ ജെഫി എക്സ്റ്റൈനുമായി ബന്ധപ്പെടു ത്തി വന്ന റിപ്പോർട്ടിനെതിരെ യാണ് ട്രംപ് കോടതിയെ സമീ പിച്ചത്.
യുഎസ് ശതകോടീശ്വരരായ ജെഫി എക്സസ്റ്റൈൻ 2019 ലാ ണ് ജീവനൊടുക്കിയത്. 2003 ഇൽ 50-ആം ജന്മദിനത്തിന് കിട്ടിയ കത്തുകളിൽ ട്രംപിന്റെ പേരിലുള്ള കുറിപ്പും ഉണ്ടായിരുന്നുവെന്നും അതിൽ അശ്ലീലചിത്രം വരിച്ചിരുന്നുവെന്നുമാണ് വോൾസ്ട്രീറ്റ് ജേണലിൽ വ്യാഴാഴ്ച വന്ന റി പ്പോർട്ട്. പ്രസാധകർക്കും 2 റിപ്പോർട്ടർമാർക്കും എതിരെയാണ് കേസ്.
“വ്യാജവാർത്ത അച്ചടിക്കുന്ന വൃത്തികെട്ട സാധനത്തിനെതിരെ’ ശക്തമായ കേസുകൊടുത്തതായി സമൂഹമാധ്യമത്തിലൂ ടെ ട്രംപ് തന്നെയാണ് വ്യക്ത മാക്കിയത്. “മർഡോക്ക് സാക്ഷിയായി ഹാജരാകുന്ന സന്ദർഭത്തിന് കാത്തിരിക്കുകയാണ്, അതു രസകരമായ അനുഭവമാ യിരിക്കും’ എന്നും ട്രംപ് കുറിച്ചു. അതേസമയം, റിപ്പോർട്ടിൽ ഉറച്ചുനിൽക്കുന്നതായി സ്ഥാപനം വ്യക്തമാക്കി. വാർത്തയുടെ കൃത്യതയിൽ വിശ്വാസമുണ്ടന്നും കേസ് നേരിടുമെന്നും പ്രസാധകർ അറിയിച്ചു.
ജെഫി എക്സ്സ്റ്റൈൻ ബാലപീഡന പരമ്പരയിൽ ട്രംപിനു പങ്കുണ്ടെന്നും അതുകൊണ്ടാണ് കേസ് റിപ്പോർട്ട് ട്രംപ് രഹസ്യമാക്കി വച്ചിരിക്കുന്നതെന്നും സ്പേസ്എക്സ് ഉടമ ഇലോൺ മസ്ക് കഴിഞ്ഞ മാസം ആരോപിച്ചിരുന്നു.