ചണ്ഡിഗട്ട്: ഹരിയാന സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും അസ്സംബ്ലി യോഗങ്ങളിൽ ഭഗവദ്ഗീതയിലെ ശ്ലോകങ്ങൾ പാരായണം ചെയ്യണമെന്ന് ഹരിയാന സ്കൂൾ വിദ്യാഭ്യാസ ബോർഡ് നിർദ്ദേശം.
ഭഗവദ്ഗീത വായിക്കുന്നത് വിദ്യാർത്ഥികളുടെ സമഗ്രമായ വികാസത്തിന് സഹായകമാകുമെന്ന് ബോർഡ് ചെയർമാൻ സ്കൂൾ പ്രിൻസിപ്പൽമാർക്ക് അയച്ച കത്തിലുണ്ട് . അച്ചടക്കം, ഉത്തരവാദിത്തം എന്നിവ പ്രോത്സാഹിപ്പിക്കുമെന്നാണ് വിദ്യാഭ്യാസ ബോർഡ് പറയുന്നത്. പദ്ധതി അടുത്ത അധ്യായന വർഷം മുതലാണ് നടപ്പിലാക്കുക .
എച്ച്എസ്ഇബിയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള സർക്കാർ, സ്വകാര്യ സ്കൂളുകൾക്ക് ഈ തീരുമാനം ബാധകമാണ്. ഹരിയാനയ്ക്ക് മുമ്പ്, ഉത്തരാഖണ്ഡ് സ്കൂളുകളിൽ ഭഗവദ്ഗീത പാരായണം നിർബന്ധമാക്കിയിട്ടുണ്ട് .