ഗാസ: ഇസ്രയേലിന്റെ ബോംബാക്രമണത്തിൽ കത്തോലിക്കാ പള്ളി തകരുകയും മൂന്നു പേര് കൊല്ലപ്പെടുകയും അനേകം പേർക്ക് പരിക്കേൽക്കുകയും ഗാസയിൽ പരുക്കേറ്റവരിൽ ഫ്രാൻസിസ് പാപ്പയ്ക്ക് ഏറ്റവും പ്രിയപ്പെട്ട വൈദികൻ ഫാ ഗബ്രിയേലി റുമാനുള്ളിയും ഉൾപ്പെടുന്നു. ലിയോ പാപ്പാ സംഭവത്തിൽ അതിയായ ദുഃഖം രേഖപ്പെടുത്തുകയും എത്രയും വേഗം വെടിനിർത്തൽ പ്രഖ്യാപിക്കണം എന്ന് ഇസ്രയേലിനോട് അഭ്യർത്ഥിക്കുകയും ചെയ്തു.
ഇസ്രായേൽ ഭരണകൂടം സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിക്കാമെന്നു അറിയിച്ചിട്ടുണ്ട്. ഫ്രാൻസിസ് പാപ്പയ്ക്ക് പ്രിയപ്പെട്ട ഒരു ദേവാലയം ആയിരുന്നു ബോംബാക്രമണം നടന്ന ഗാസയിലെ ദേവാലയവും അവിടെ ശുശ്രൂഷ ചെയ്യുന്ന അര്ജന്റീനിയകാരൻ ആയ ഫാ ഗബ്രിയേലിയും.
അവിടുത്തെ സ്ഥിതി ഗതികൾ അറിയാൻ പാപ്പാ നേരിട്ട് വൈദീകനുമായി സംഭാഷണം നടത്താറുണ്ടായിരുന്നു. അവസാന നാളുകളിൽ വീൽ ചെയറിൽ ആയിരുന്നപ്പോഴും ഫാ ഗബ്രിയേലിയെ വിളിക്കാനും സുഖാന്വേഷണങ്ങൾ നടത്താനും മറന്നില്ല. ഫാ ഗബ്രിയേലിയുടെ കാലിനു സാരമായ പരിക്ക് പറ്റിയിട്ടുണ്ട്. ഇപ്പോൾ ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്നു.