കെ.സി.വൈ.എം കലൂർ മേഖല യുടെ നേതൃത്വത്തിൽ നടക്കാനിരിക്കുന്ന യൂത്ത് ഡേ സെലിബ്രേഷന്റെ നാമപ്രകാശനം കെ.സി.ബി.സി യുവജന കമ്മീഷൻ്റെ ചെയർമാൻ ഡോ. ക്രിസ്തുദാസ്.ആർ, വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ഡോ. ആന്റണി വാലുങ്കൽ, കെ.സി.വൈ.എം. ലാറ്റിൻ സംസ്ഥന ഡയറക്ടർ ഫാ. അനൂപ് കളത്തിത്തറ OSJ എന്നിവർ ചേർന്ന് കെ.സി.വൈ.എം കലൂർ മേഖല പ്രസിഡന്റ് അമൽ ജോർജിന് കൈമാറി പ്രകാശനം ചെയ്തു.
കെ.സി.വൈ.എം. ലാറ്റിൻ സംസ്ഥന വൈസ് പ്രസിഡന്റ് അക്ഷയ് അലക്സ്, കെ.സി.വൈ.എം വരാപ്പുഴ അതിരൂപത ജനറൽ സെക്രട്ടറി റോസ് മേരി കെ.ജെ, ട്രഷറർ ജോയ്സൺ പി.ജെ, വൈസ് പ്രസിഡന്റ് വിനോജ് വർഗീസ്, കെ.സി.വൈ.എം കലൂർ മേഖല സെക്രട്ടറി അമൃത് ബാരിഡ് കെ. ഡബ്ല്യു എന്നിവർ സന്നിഹിതരായിരുന്നു.