വിംബിൾഡൺ പുരുഷ സിംഗിൾസ് കിരീടം സ്വന്തമാക്കി യാനിക് സിന്നർ. ഓൾ ഇംഗ്ലണ്ട് ക്ലബ്ബിലെ സെന്റര്‍ കോർട്ടിനെ ആവേശത്തിൽ ആറാടിച്ച ഉജ്ജ്വല വിജയം.
ആദ്യ സെറ്റ് പിന്നിലായെങ്കിലും ഫിനീക്സ് പക്ഷിയെ പോലെ താരം ഉയരുകയായിരുന്നു. സ്കോർ 4-6, 6-4, 6-4 6-4. 148 വർഷത്തെ ടൂർണമെന്റ് ചരിത്രത്തിൽ വിംബിൾഡൺ നേടുന്ന ആദ്യ ഇറ്റാലിയൻ താരമായി സിന്നര്‍ മാറി.
ഗ്രാൻസ്ലാം ഫൈനലിലെ അൽകാരസിന്റെ ആദ്യ തോൽവിയാണിത്. മൂന്ന് മണിക്കൂറും നാല് മിനിറ്റുമാണ് മത്സരം നീണ്ടുനിന്നത്. ഒരു മാസം മുൻപ് ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ അഞ്ചര മണിക്കൂർ നീണ്ട ക്ലാസിക് പ്രകടനത്തില്‍ അൽകരാസ് സിന്നറെ വീഴ്ത്തിയിരുന്നു. പിന്നാലെ 35 ദിവസങ്ങൾക്ക് ശേഷം, നടന്ന വിംബിൾഡൺ പോരിൽ സിന്നർ തന്റെ മധുര പ്രതികാരം തീർത്തു
വിംബിൾഡൺ കിരീടങ്ങളില്‍ ഹാട്രിക് നേടാനുള്ള അൽകരാസിന്റെ സ്വപ്നമാണ് സിന്നർ തകർത്തത്.