തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസ് പണിമുടക്ക് തുടങ്ങി. വിദ്യാർത്ഥികളുടെ യാത്ര നിരക്ക് വർധന വർദ്ധിപ്പിക്കുക , പൊലീസ് ക്ലിയറൻസ് നിർബന്ധമാക്കിയത് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.
അനുകൂല തീരുമാനം എടുത്തില്ലെങ്കിൽ ഈ മാസം 22 മുതൽ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്നും സ്വകാര്യ ബസുടമകൾ അറിയിച്ചു. എന്നാൽ സ്വകാര്യ ബസുകളോടുന്ന മുഴുവൻ റൂട്ടുകളിലും സർവീസ് നടത്തുമെന്ന് കെഎസ്ആർടിസി അറിയിച്ചിട്ടുണ്ട്.
ഗതാഗത വകുപ്പ് കമ്മീഷണർ പാലക്കാട് വെച്ച് ബസ് ഉടമകളുടെ സംയുക്ത സമിതിയുമായി നടത്തിയ ചർച്ചയിലും പ്രശനം പരിഹരിക്കാനായില്ല . പണിമുടക്കിനോട് അനുബന്ധിച്ച് തിരുവനന്തപുരത്ത് ചില സ്വകാര്യ ബസുകൾ സർവീസുകൾ നടത്തുന്നുണ്ടെങ്കിലും കോഴിക്കോട് പണിമുടക്ക് പൂർണമാണ്.