ബാലി: ഇന്തോനേഷ്യയിലെ ബാലിയിൽ യാത്രാ ബോട്ട് മുങ്ങി രണ്ട് പേര് മരിച്ചു . 53 യാത്രക്കാരും 12 ജീവനക്കാരുമായി പോയ ബോട്ടാണ് മുങ്ങിയത്. 20 പേരെ രക്ഷപ്പെടുത്തി. 43 പേരെ കണ്ടെത്താനായില്ല .
കാണാതായവർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.
രക്ഷപ്പെട്ടവരിൽ പലരും അബോധാവസ്ഥയിലാണെന്ന് ബന്യുവങി പൊലീസ് മേധാവി രാമ സംതമ പുത്ര അറിയിച്ചു.
രണ്ട് നൗകകളും രണ്ട് മറ്റ് ബോട്ടുകളും ഉപയോഗിച്ചാണ് തിരച്ചിൽ പുരോഗമിക്കുന്നത്.
14 ട്രക്കുകളടക്കം 22 വാഹനങ്ങൾ ബോട്ടിലുണ്ടായിരുന്നുവെന്നാണ് വിവരം.