വാഷിങ്ടൺ: പ്രതിഷേധങ്ങൾക്കൊടുവിൽ പ്രസിഡൻറ് ഡോണൾഡ് ട്രംപിന്റെ ‘ബിഗ് ബ്യൂട്ടിഫുൾ ബില്ലി’ന് യു.എസ് സെനറ്റിന്റെ അംഗീകാരം ലഭിച്ചു . 24 മണിക്കൂർ നീണ്ട ചർച്ചക്കുശേഷം നടന്ന വോട്ടെടുപ്പിൽ 51-50 വോട്ടിനാണ് ബിൽ പാസായത്.
വോട്ട് തുല്യമായതോടെ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ കാസ്റ്റിങ് വോട്ടാണ് ട്രംപിന് അനുകൂലമായത്. ബിൽ അടുത്ത ഘട്ടത്തിൽ പ്രതിനിധി സംഭയുടെ പരിഗണനക്ക് വരും. ദേശീയദിനമായ ജൂലൈ നാലിന് മുമ്പ് നിയമനിർമാണത്തിനാണ് ട്രംപിന്റെ ശ്രമം.
സാമൂഹികക്ഷേമ പദ്ധതികൾ വെട്ടിക്കുറച്ച് ദേശീയ കടത്തിൽ മൂന്ന് ട്രില്യൻ ഡോളർ കൂട്ടിച്ചേർക്കാൻ സാമൂഹികക്ഷേമ പദ്ധതികൾ വെട്ടിക്കുറച്ച് ദേശീയ കടത്തിൽ മൂന്ന് ട്രില്യൻ ഡോളർ കൂട്ടിച്ചേർക്കാൻ സാമൂഹികക്ഷേമ പദ്ധതികൾ വെട്ടിക്കുറച്ച് ദേശീയ കടത്തിൽ മൂന്ന് ട്രില്യൻ ഡോളർ കൂട്ടിച്ചേർക്കാൻ ലക്ഷ്യമിടുന്നതാണ് .
കുറഞ്ഞ വരുമാനമുള്ള ലക്ഷക്കണക്കിന് വരുന്ന അമേരിക്കക്കാരുടെ ആരോഗ്യ പരിരക്ഷ ഇല്ലാതാക്കുന്ന ബില്ലിന് ഏറെ എതിർപ്പുകളുണ്ടായി .