തിരുവനന്തപുരം : ചെയർപഴ്സൻ ഇനി എല്ലായിടത്തും കസേര ഇട്ടിരിക്കും. സർക്കാർ പദവികളിൽ ഉപയോഗിച്ചിരുന്ന ചെയർമാൻ എന്ന പദം ഇനി ഉപയോഗത്തിൽ ഇല്ല.
ഭരണ രംഗത്ത് ജൻഡർ നിക്ഷ്പക്ഷ പദങ്ങളുടെ ഉപയോഗം വർധിപ്പിക്കുന്നതിന്റെ ഭാഗം ആയിട്ടാണ്, ചെയർമാൻ എന്ന വാക്ക് ഔദ്യോധിക ഭാഷയിൽ നിന്ന് ഒഴിവാക്കുന്നത്.ചെയർപഴ്സൻ എന്നായിരിക്കും ഔദ്യോധിക തലങ്ങളിൽ ഉപയോഗിക്കേണ്ടത് എന്നു ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് നിർദേശം നൽകി.