കോട്ടപ്പുറം : കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെ.എൽ. സി.എ) സംസ്ഥാന ജനറൽ സെക്രട്ടറിയായും രൂപത ജനറൽ സെക്രട്ടറിയായും ദീർഘകാലം സേവനം ചെയ്തുകൊണ്ട് പ്രസ്ഥാനത്തെയും സമുദായത്തെയും പുരോഗതിയിലേക്ക് നയിച്ച O T. ഫ്രാൻസിസ്സിന്റെ പതിനെട്ടാം ചരമവാർഷിക അനുസമരണം കോട്ടപ്പുറം വികാസിൽ വച്ച് സംഘടിപ്പിച്ചു.
K C F മുൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ഇ.ഡി. ഫ്രാൻസിസ് അനുസ്മരണ പ്രഭാഷണം നടത്തി. കെ.എൽ.സി.എ രൂപതാ പ്രസിഡണ്ട് അനിൽ കുന്നത്തൂർ അധ്യക്ഷത വഹിച്ചു .ജോൺസൺ മങ്കുഴി, സേവ്യർ പടിയിൽ,ടോമി തൗണ്ടശ്ശേരി,ജോസഫ് കോട്ടപറമ്പിൽ ജോൺസൺ വാളൂർ, ജെയിംസ് കോട്ടുവള്ളി, കൊച്ചുത്രേസ്യ, സേവ്യർ പുതുശേരി, ഷീന ഗോതുരുത്ത് എന്നിവർ പ്രസംഗിച്ചു