പള്ളിപ്പുറം: കഴിഞ്ഞ 50 വർഷമായി പള്ളിപ്പുറം മഞ്ഞു മാത ബസിലിക്ക സിമിത്തേരി യിൽ മരിച്ചവരെ അടക്കം ചെയ്യുന്ന പണിയിൽ ഏർപ്പെട്ടിരിക്കുന്ന ബേബി പുഷ്കിൻ 5 നാൾദുബായിയിൽ
മോംസ് @ വേവ് എന്ന സംഘടനയുടെ നേതൃത്വത്തിൽ അമ്മയോടൊപ്പം എന്ന പരിപാടിയുടെ ഭാഗമായാണ് ഈ അസുലഭ ഭാഗ്യം ലഭിച്ചിരിക്കുന്നത്.
വീടും പള്ളിയും സിമിത്തേരിയും വിട്ടുമാറാത്ത് ബേബി വലിയ സന്തോഷത്തോടെയാണ് യാത്രക്കൊരുങ്ങിയത് – യാത്ര ചിലവും താമസവും എല്ലാം മോംസ്@ വേവ് എന്ന സംഘടനയും ദുബായിലെ സംഘടനകളുമാണ് സ്പോൺസർ ചെയ്തിരിക്കുന്നത് .പള്ളിപ്പുറം അയക്കോട്ട റെസിഡൻസ് അസോസിയേഷനാണ് ഈ യാത്രയ്ക്ക് വേദിയൊരുക്കിയത് – പ്രസിഡൻ്റ് സേവിതാണിപ്പിള്ളി, ജന.സെക്രട്ടറി അലക്സ് താളുപ്പാടത്ത് വൈസ് പ്രസിഡൻ്റ് പ്രഷീല ബാബു , കമ്മറ്റിയംഗം ഹാപ്സൺ ജോസഫ്, ജെയ്സൺ മാനുവൽ എന്നിവർ തെടുമ്പാശ്ശേരിഎയർപ്പോർട്ടിൽ ഊഷമളമായ യാത്രയയപ്പ് നൽകി.
ഇവരോടെപ്പം സിനിമ,ചവിട്ടു നാടക നടി മോളി കണ്ണമാലിയടക്കം വ്യത്യസ്ഥ മേഖലയിൽ ശ്രദ്ധിക്കപ്പെട്ട 7 പേർ കൂടിയുണ്ട് അബുദാബി ഷാർജ തുടങ്ങി സ്ഥലങ്ങൾ സന്ദർശിക്കുകയും 28 ന് ഇവർക്ക് ഊഷ്മളമായ സ്വീകരണവും നൽകുമെന്ന് സംഘത്തെ നയിക്കുന്ന പ്രണവ് പറഞ്ഞുഈ മാസം 30 ന് സംഘം പര്യടനം പൂർത്തിയാക്കി മടങ്ങിയെത്തും.