ടെഹ്റാൻ : ഇറാനെതിരെയുള്ള അമേരിക്കൻ ആക്രമണത്തിന് പിന്നാലെ വിപണിയിൽ ഇന്ധന വില കുതിച്ചുയർന്നു. ഏഷ്യൻ വിപണികൾ ഇടിയുകയും ചെയ്തിട്ടുണ്ട് .
ലോകത്തെ 20 ശതമാനം എണ്ണ ടാങ്കർ നീക്കമുള്ള ഹോർമുസ് കടലിടുക്ക് അടയ്ക്കാനുള്ള ഇറാന്റെ നീക്കവും എണ്ണ വില കൂടുന്നതിന് കാരണമാണ്. ആഗോള എണ്ണ ഉത്പാദനത്തിന്റെ അഞ്ചിലൊന്നും കൊണ്ടുപോകുന്നത് ഹോർമുസ് കടലിടുക്ക് വഴിയാണ്.ലോകത്തെ ഒൻപതാമത്തെ വലിയ എണ്ണ ഉത്പാദക രാജ്യമാണ് ഇറാൻ.
എണ്ണവില ഇപ്പോൾ രണ്ട് ശതമാനത്തിലധികം ഉയർന്നു. കഴിഞ്ഞ അഞ്ച് മാസത്തെ ഉയർന്ന വിലയാണിത്.യുഎസ് ക്രൂഡ് ഓയിൽ 2.8 ശതമാനം ഉയർന്ന് 75.98 ഡോളറിലെത്തി.
ഇറാൻ ഉത്പാദിപ്പിക്കുന്ന എണ്ണയുടെ പകുതിയോളം കയറ്റുമതി ചെയ്യുന്നതായാണ് കണക്ക് . ബാക്കിയാണ് ആഭ്യന്തര ഉപഭോഗത്തിനായി സൂക്ഷിക്കുന്നത്.