കൊച്ചി : ഗാർഹിക തൊഴിലാളികളുടെ സുരക്ഷയും ക്ഷേമവും രാജ്യത്ത് ഉറപ്പാക്കുന്ന സമഗ്ര നിയമം നടപ്പിലാക്കണമെന്ന് കേരള ലേബർ മൂവ്മെന്റിന്റെ നേതൃത്വത്തിലുള്ള ഗാർഹിക തൊഴിലാളി ഫോറം ആവശ്യപ്പെട്ടു.
ഗാർഹിക തൊഴിൽ അന്തസ്സുള്ള തൊഴിൽ എന്ന് വിശേഷിപ്പിച്ച് ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ 189-ാം കൺവെൻഷൻ ഇന്ത്യയും അംഗീകരിച്ചതാണെങ്കിലും സമഗ്രമായ നിയമ നിർമ്മാണത്തിന് തയ്യാറാകാത്തത് ജനാധിപത്യപരമല്ല.
അന്തരാഷ്ട ഗാർഹിക തൊഴിലാളി ദിനത്തോടനുബന്ധിച്ച് എറണാകുളത്ത് പിഒസിയിൽ സംഘടിപ്പിച്ച കൺ വെൻഷൻകെഎൽഎം അസോസിയേറ്റ് ഡയറക്ടർ ജോസഫ് ജൂഡ് ഉദ്ഘാടനം ചെയ്തു. ഫോറം ജനറൽ സെക്രട്ടറി ശോഭ ആന്റണി അദ്ധ്യക്ഷത വഹിച്ചു.
കെഎൽഎം മുൻ സംസ്ഥാന പ്രസിഡണ്ട് ബാബു തണ്ണിക്കോട്, സംസ്ഥാന ട്രഷറർ അഡ്വ. തോമസ് മാത്യു, ജനറൽ സെക്രട്ടറി ഡിക്സൺ മനീക്ക്, വനിതാ ഫോറം പ്രസിഡന്റ് ബെറ്റ്സി ബ്ലെയ്സ് എന്നിവർ പ്രസംഗിച്ചു. സാമൂഹീക സാമ്പത്തിക യാഥാർത്ഥ്യങ്ങളും സ്ത്രീ ശക്തീകരണവും എന്ന വിഷയത്തിൽ ഡോ. ലിൻഡ തെരേസ ലൂയീസ് ക്ലാസ്സ് നയിച്ചു.