കൊടുങ്ങല്ലൂർ: പരിസ്ഥിതിദിനത്തിൻ്റെ പ്രാധാന്യം ഉയർത്തി എറിയാട് ഫാത്തിമ മാത ഇടവകയിൽ ഹരിതം പദ്ധതിക്ക് തുടക്കമായി .
ഇടവകയിലെ മതബോധന വിഭാഗവും, 12-ാം ക്ലാസ് വിദ്യാർത്ഥികളുമാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഓരോ ക്ലാസും ഓരോ ഫലവൃക്ഷങ്ങൾ നട്ട് പരിപാലിക്കുന്നതാണ് പദ്ധതി, അങ്ങനെ പരിപാലിക്കുന്ന മികച്ച ക്ലാസിന് സമ്മാനവും ഏർപ്പെടുത്തിയിട്ടുണ്ട്..
ഇടവക വികാരി ഫാ. ആൽബർട്ട് കോണത്ത് ഹരിതം പദ്ധതി ഉദ്ഘാടനം ചെയ്തു.
സാമൂഹ്യശുശ്രൂഷ സമിതി കൺവീനർ തുജ ഫ്രാൻസിസ് ആശംസകൾ നേർന്ന് സംസാരിച്ചു.
കേന്ദ്ര സമിതി പ്രസിഡൻ്റ് വർഗ്ഗീസ് പുള്ളിക്കാൽ, പാരിഷ് കൗൺസിൽ സെക്രട്ടറി അജിത്ത് തങ്കച്ചൻ കാനപ്പിള്ളി, മതബോധന വിഭാഗം പ്രധാനാധ്യാപിക ആൻസി ജിപ്സൻ എന്നിവർ സന്നിഹിതരായിരുന്നു