ലോക സമുദ്ര ദിനത്തോടനുബന്ധിച്ചു തിരുവനന്തപുരത്തെ കടലോര യുവജന കൂട്ടായ്മ ആയ ‘ഓഷ്യൻ സ്റ്റുഡന്റസ് കമ്മ്യൂണിറ്റി’ (OSC) കടലോര നിവാസികളെ കൂട്ടിയിണക്കി കൊണ്ട് തിരുവനന്തപുരം അടിമലത്തുറ ബീച്ചിൽ ഇന്ന് വൈകിട്ട് നാലു അരക്കു കടലരങ്ങു നടത്തപ്പെടുന്നു.
പാട്ടുകളിലൂടെയും കഥകളിലൂടെയും ജീവിത അനുഭവ പങ്കുവെക്കലിലൂടെയും, കടലിനെ അറിയാനും അറിയുന്ന കടലിനെ പങ്കുവെക്കാനും ഉദ്ദേശിച്ചു കൊണ്ട്, സമുദ്ര സ്നേഹികളെയും സമുദ്ര വിദഗ്ധരെയും വ്ലോഗേഴ്സിനെയും കൂട്ടിയിണക്കികൊണ്ട് ആണ് കടലരങ്ങു സംഘടിപ്പിക്കുക.
സമുദ്രത്തെ നമ്മുടെ മനുഷ്യന്റെ വളർച്ചയ്ക്ക് ഏറ്റവും പ്രധാന പങ്കു വഹിക്കുന്നു. ഈ അവബോധം സമൂഹ മനസ്സിൽ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ആണ് കടലരങ്ങു നടത്തപ്പെടുക. കടലും കടലോരങ്ങളും കടലോര ജനതയും നേരിടുന്ന വെല്ലുവിളികളും, അതിനെ അതിജീവിക്കാൻ ഉതകുന്ന ആശയങ്ങളും എല്ലാം കടലരങ്ങിൽ ചർച്ച ആകുന്നു.
ഈ ഒരു സംരംഭം കടലിനെയും കടൽ സമ്പത്തിനെയും കുറിച്ചുള്ള ബോധ്യങ്ങളും എത്രത്തോളം വിലപ്പെട്ടതാണ് സമുദ്രവും പ്രകൃതിയും എന്നുള്ള തിരിച്ചറിവിലേക്കും എത്താൻ സഹായിക്കും എന്ന് പ്രതീക്ഷിക്കാം.