കൊച്ചി: അസംഘടിത തൊഴിലാളികൾക്ക് സാമുഹ്യസുരക്ഷ ഒരുക്കുന്നതിൽ കേരള ലേബർ മൂവ്മെൻ്റ് (കെഎൽഎം) ഏറെ മുന്നിലാണെന്ന് കെ സി ബി സി ലേബർ കമ്മീഷൻ സെക്രട്ടറി ഫാ. അരുൺ വലിയതാഴത്ത് അഭിപ്രായപ്പെട്ടു.
കേരള ലേബർ മൂവ്മെൻ്റ് (KLM ) വരാപ്പുഴ അതിരൂപത എറണാകുളം സോഷ്യൽ സർവ്വിസ് സൊസൈറ്റി ഹാളിൽ വച്ച് നടന്ന മെയ്ദിന സമ്മേളനവും , കർമ്മപദ്ധതി 2025പ്രകാശനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം പ്രസിഡൻ്റ് സജി ഫ്രാൻസിസ് മനയിൽ അദ്ധ്യക്ഷതവഹിച്ചു.
കഴിഞ്ഞ അഞ്ച് വർഷക്കാലം കെ എൽ എം വരാപ്പുഴ അതിരൂപത പ്രസിഡൻ്റായിരുന്ന ബിജു പുത്തൻപുരക്കലിനെ അദ്ദേഹം ആദരിച്ചു. കെ എൽ എം വരാപ്പുഴ അതിരൂപത ഡയറക്ടർ റവ. ഡോ ആൻ്റണി സിജൻ മണുവേലിപറമ്പിൽ, ബാബു തണ്ണിക്കോട് ,ബിജു പുത്തൻപുരയ്ക്കൽ, ബെറ്റ്സി ബ്ലെയ്സി, ജോൺസൺ പാലയ്ക്കപറമ്പിൽ, ജോസഫ് TG, മോളി ജൂഡ് എന്നിവർ പ്രസംഗിച്ചു.