കണ്ടെയ്നറുകളിൽ അപകടകാരിയായ ഇന്ധനം
തിരുവനന്തപുരം:കപ്പല്‍ അപകടത്തില്‍പ്പെട്ട് കേരളാ തീരത്ത് അറബിക്കടലില്‍ അപകടകരമായ വസ്തുക്കള്‍ അടങ്ങിയ കാര്‍ഗോ കടലില്‍ വീണു . വിഴിഞ്ഞത്തുനിന്നും കൊച്ചിയിലേക്ക് പോയ എംഎസ്ഇ എല്‍സ 3 എന്ന ലൈബീരിയന്‍ കപ്പലാണ് അപകടത്തില്‍പ്പെട്ടത്.
കപ്പലിലുണ്ടായിരുന്ന ഒന്‍പത് ജീവനക്കാര്‍ ലൈഫ് ജാക്കറ്റ് ഉപയോഗിച്ച് രക്ഷപ്പെട്ടെന്ന് നാവികസേനാ വക്താവ് അറിയിച്ചു. ബാക്കിയുളളവരെ രക്ഷിക്കാനുളള ശ്രമം നടക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. കൊച്ചിയില്‍ ഇന്ന് പുലര്‍ച്ചെ 4.30-ന് എത്തേണ്ടിയിരുന്ന കപ്പലാണ് അപടത്തില്‍പെട്ടത്.
കടല്‍ക്ഷോഭം മൂലം കപ്പല്‍ ആടിയുലഞ്ഞ് കണ്ടെയ്നറുകള്‍ തെന്നിയതാകാം അപകട കാരണം. കപ്പലിലെ ഇന്ധനം കടലില്‍ കലര്‍ന്നു.ഇതിന്റെ ഭാഗങ്ങൾ തീരത്തേക്ക് വരാന്‍ സാധ്യതയുണ്ടെന്നും ഇതിന് അടുത്തേക്ക് ആരും പോകരുതെന്ന് കോസ്റ്റ് ഗാര്‍ഡ് മുന്നറിയിപ്പ് നല്കി.. ഈ പെട്ടികളോ എണ്ണപ്പാടയോ കണ്ടാല്‍ പൊതുജനങ്ങള്‍ 112 എന്ന നമ്പറില്‍ അറിയിക്കണം.
കൊച്ചിയില്‍ നിന്ന് നാവികസേനയുടെ കപ്പലും കോസ്റ്റ് ഗാര്‍ഡിന്റെ രണ്ട് കപ്പലുകളും സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. 38 നോട്ടിക്കല്‍ മൈല്‍ അകലെയാണ് കാര്‍ഗോ കടലില്‍ വീണത്.