കൊട്ടിയം: ലോകാരോഗ്യദിനമായ 2025 ഏപ്രിൽ 6 ഞായറാഴ്ച്ച കെ സി വൈ എം പുല്ലിച്ചിറ യൂണിറ്റും കൊട്ടിയം കിംസ് ഹെൽത്ത് ഹോസ്പിറ്റലും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി.
പുല്ലിച്ചിറ പാരിഷ് ഹാളിൽ കൊട്ടിയം പോലീസ് പ്രൊബേഷൻ എസ്. ഐ ശ്രീ. സൗരവ് കൃഷ്ണ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കെ സി വൈ എം പുല്ലിച്ചിറ യൂണിറ്റ് ഡയറക്ടർ ഫാ. അമൽരാജ് ആമുഖപ്രഭാഷണം നടത്തി. കെ സി വൈ എം പുല്ലിച്ചിറ യൂണിറ്റ് പ്രസിഡന്റ് ജോസ് ഫ്രാൻസിസ് യോഗത്തിന് അധ്യക്ഷത വഹിച്ചു.കൂടാതെ കിംസ് ഹെൽത്ത് ഹോസ്പിറ്റൽ ഡോക്ട്ടേഴ്സും സന്നിഹിതരായിരുന്നു.
ജനറൽ മെഡിസിൻ, ദന്തൽ വിഭാഗം ശിശുരോഗ വിഭാഗം ഇഎൻടി, എന്നീ പരിശോധനാ വിഭാഗങ്ങൾ സേവനങ്ങൾ ലഭ്യമായിരുന്നു. കൂടാതെ ബി.പി, ബ്ലഡ് ഷുഗർ എന്നീ പരിശോധനയും ലാബ് ടെസ്റ്റുകൾക്ക് 30% കിഴിവും ലഭ്യമായിരുന്നു.