കൊച്ചി: ലഹരിവിരുദ്ധ ബോധവത്ക്കരണത്തിന്റെ ഭാഗമായി, 463 -മത് ലോക സി.എല്‍.സി ദിനാഘോഷ വേളയിൽ ലഹരിവിരുദ്ധ സത്യപ്രതിജ്ഞ നടത്തി.വരാപ്പുഴ അതിരൂപത സഹായമെത്രാന്‍ റവ.ഡോ.ആന്റണി വാല്ലുങ്കൽ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
സമൂഹത്തിൽ ലഹരിയുടെ ഉപയോഗം വർദ്ധിച്ചു വരുന്നതിനെ തുടർന്ന് ഉണ്ടാകുന്ന ആപത്തുകളെ കുറിച്ചും ലഹരി ഉപയോഗം തടയുന്നതിനായി എല്ലാ യുവജനങ്ങളും മുന്നോട്ടു വരണമെന്നു വരാപ്പുഴ അതിരൂപത സഹായമെത്രാന്‍ റവ.ഡോ.ആന്റണി വാല്ലുങ്കൽ ആഹ്വാനം ചെയ്തു.
സംസ്ഥാന സി.എൽ.സി പ്രമോട്ടർ ഫാ. ഫ്രജോ വാഴപ്പിള്ളി,വരാപ്പുഴ അതിരൂപത സി.എൽ.സി പ്രമോട്ടർ ഫാ. ജോബി ആലപ്പാട്ട്,വരാപ്പുഴ അതിരൂപത യൂത്ത് കമ്മീഷൻ ഡയറക്ടർ ഫാ.ജിജു തിയ്യാടി, ഡോണ്‍ ബോസ്കോ റെക്റ്റർ ഫാ.ഷിബു ഡേവീസ്, സംസ്ഥാന സി.എൽ.സി പ്രസിഡന്റ് സാജു തോമസ്, സംസ്ഥാന സി.എല്‍.സി സെക്രട്ടറി ഷോബി കെ. പോൾ, ദേശീയ നിർവാഹകസമിതിയംഗങ്ങളായ ബിജിൽ സി. ജോസഫ്, ഷീല ജോയ്, സംസ്ഥാന സി.എല്‍.സി വൈസ് പ്രസിഡന്റ് ഡോണ ഏണസ്റ്റിൻ, സംസ്ഥാന സി.എല്‍.സി ജോയിന്റ് സെക്രട്ടറി അമൽ മാർട്ടിൻ, വരാപ്പുഴ അതിരൂപത സി.എല്‍.സി പ്രസിഡന്റ് അലൻ പി. ടൈറ്റസ്, വിവിധ രൂപതകളിൽ നിന്നും ഇടവകകളിൽ നിന്നും വന്ന സി എൽ സി എക്സിക്യൂട്ടീവ് മറ്റ് അംഗങ്ങളും പങ്കെടുത്തു.വരാപ്പുഴ അതിരൂപതയിൽ സി എൽ സി പ്രവർത്തിക്കുന്ന എല്ലാ ഇടവകകളും ലഹരിവിമുക്തമാക്കാൻ പരിശ്രമിക്കുമെന്ന് അതിരൂപതാ സി എൽ സി ഡയറക്ടറും പ്രസിഡന്റും അറിയിച്ചു.