കൊച്ചി: കേരള ലത്തീന്‍ മെത്രാന് സമിതി, കെ.ആര്.എല്‍.സി.ബി സി.യുടെ (കേരള റീജ്യണ്‍ ലാറ്റിന്‍ കാത്തലിക് ബിഷപ്സ് കൗണ്‍സില്‍) ഹെൽത്ത് കമ്മീഷന് സംസ്ഥാന സെക്രട്ടറിയായി കോട്ടപ്പുറം രൂപത അംഗവും പറവൂർ ഡോൺ ബോസ്കോ ഹോസ്പിറ്റൽ ഡയറക്ടറുമായ ഫാ. ക്ലോഡിൻ ബിവേര നിയമിതനായി.
എറണാകുളം പി.ഒ. സി. യിൽ സമ്മേളിച്ച കെ. ആർ. എൽ. സി. സി. എക്സിക്യൂട്ടീവ് കമ്മിറ്റി മീറ്റിങ്ങിൽ വച്ച് ഫാ. ക്ലോഡിൻ ബിവേര ചുമതലയേറ്റു. 2018 മുതൽ ഹെൽത്ത് കമ്മീഷൻ സെക്രട്ടറിയായി സേവനം ചെയ്തിരുന്ന വരാപ്പുഴ അതിരൂപത അംഗം ഫാ. ഷൈജു തോപ്പിൽ വിരമിച്ച ഒഴിവിലാണ് ഫാ. ക്ലോഡിൻ ബിവേര നിയമിതനായത്.
കെആര്‍എല്‍സിബിസി പ്രസിഡന്റ് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ യോഗത്തില്‍ അധ്യക്ഷനായിരുന്നു. കേരള റീജ്യന് ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ (കെആര്‍എല്‍സിസി) ജനറല്‍ സെക്രട്ടറി ഡോ. ജിജു ജോര്‍ജ് അറക്കത്തറ, വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, കെ സി ബി സി സെക്രട്ടറി ജനറൽ ഫാ. തോമസ് തറയിൽ എന്നിവരും സന്നിഹിതരായിരുന്നു.