മാസ്മരിക സംഗീത മാന്ത്രികൻ എ ആർ റഹ്മാൻ ഇന്ന് 58 -ാം പിറന്നാൾ നിറവിൽ .ലോകമെമ്പാടുമുള്ള സംഗീതാസ്വാദകരും സിനിമാ ലോകവും അദ്ദേഹത്തിന് ജന്മദിനാശംസകൾ നേരുകയാണ്. മണിരത്നം ചിത്രം റോജയിലൂടെ വന്ന് സംഗീത ലോകത്ത് സ്ഥാനമുറപ്പിച്ച എ ആർ റഹ്മാനു നിലവിൽ പകരക്കാരനില്ല. ദിലീപ് കുമാറിൽ നിന്ന് അല്ലാ രഖാ റഹ്മാനിലേക്കുള്ള യാത്ര ലോകമറിയുന്ന വിസ്മയകഥയായി മാറിയിരിക്കുന്നു ഇന്ന്.സംഗീതജീവിതത്തിൽ കാൽ നൂറ്റാണ്ടും പിന്നിട്ടു നിൽക്കുന്ന റഹ്മാൻ ലോകത്തിനെന്നും വിസ്മയമാണ്. 28 വർഷങ്ങൾക്കു മുൻപ് ‘റോജ’ എന്ന ചിത്രത്തിലൂടെ വന്ന് സംഗീത ലോകത്ത് സ്ഥാനമുറപ്പിച്ച എ.ആർ.റഹ്മാനു പകരമായി മറ്റൊരു പേരില്ല .അദ്ദേഹത്തിന്റെ മാന്ത്രിക വിരലുകളിൽ നിന്ന് പ്രണയം പെയ്തിറങ്ങിയപ്പോൾ ആസ്വാദകന്റെ മനസിലേക്ക് അവ കുടിയേറി. വിരഹഗാനങ്ങൾ കേൾക്കുന്തോറും അത് ആഴത്തിൽ പതിഞ്ഞു തുടങ്ങി. ‘നമ്മൾ എല്ലാവരും വിഷാദം ഉൾപ്പെടെയുള്ള മാനസികാരോഗ്യ പ്രശ്നങ്ങളിലൂടെ കടന്നുപോകുന്നവരാണ്. നമ്മൾ എല്ലാവരിലും ഒരു ശൂന്യത ബാക്കികിടക്കുന്നുണ്ട്. കഥപറച്ചിലുകാർക്കും തത്വശാസ്ത്രത്തിനും വിനോദത്തിനുമെല്ലാം ആ ശൂന്യത തീർക്കാനാകും. മരുന്ന് കഴിക്കുകയാണെന്ന തോന്നൽ പോലുമില്ലാതെയാകും അത് ആശ്വാസം പകരുക. അക്രമവും സെക്സും പോലെയുള്ള ശാരീരിക ചോദനകൾ പൂർത്തീകരിക്കുന്നതിനുമപ്പുറം പലതുമുണ്ട്’-റഹ്മാൻ ഒരിക്കൽ പറഞ്ഞു .
Trending
- ലോസ് ആഞ്ചലസില്‍ കാട്ടുതീ
- ഡോ.വി നാരായണൻ ഐഎസ്ആർഒയുടെ പുതിയ ചെയർമാൻ
- ബോബി ചെമ്മണ്ണൂര്‍ കസ്റ്റഡിയില്‍
- ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി 5ന് ; വോട്ടെണ്ണല്‍ എട്ടിന്
- സംസ്ഥാന സ്കൂൾ കലോത്സവം: കിരീട പോരാട്ടം തൃശ്ശൂർ മുന്നിൽ
- മലാപ്പറമ്പ് ക്രിസ്തുരാജ ദേവാലയത്തിന് ഭക്തിസാന്ദ്രമായ ചടങ്ങിൽ തറക്കല്ലിടൽ
- നഗരത്തിന് പുതുമയുള്ള കാഴ്ചകളുമായി കോഴിക്കോട് രൂപതയുടെ മഹാക്രിസ്തുമസ് ഘോഷയാത്ര
- മുനമ്പം റിലേ നിരാഹര സമരം എൺപത്തിയെട്ടാം ദിനത്തിലേക്ക്