തിരുവനന്തപുരം: ഒഎസ്ജെ യൂത്ത് കമ്മീഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന യുവജന കൂട്ടായ്മ മറേല്ലിയന്‍ ആര്‍മിയുടെ ‘വോക് വിത്ത് വേര്‍ഡ്’ തിരുവനന്തപുരം ആര്‍ച്ച്ബിഷപ് ഡോ. തോമസ് ജെ നെറ്റോ ഉദ്ഘാടനം ചെയ്തു. മഹാ ജൂബിലി വര്‍ഷത്തില്‍ സമ്പൂര്‍ണ്ണ ബൈബിള്‍ ചെറു ഭാഗങ്ങളായി ദിവസവും വായിക്കുന്ന പദ്ധതിയാണ് ‘വോക് വിത്ത് വേര്‍ഡ്. ഒഎസ്ജെ യൂത്ത് അപ്പോസ്തോലേറ്റ് ഡയറക്ടര്‍ ഫാ. അനൂപ് കളത്തിത്തറയുടെ നേതൃത്വത്തില്‍ ഇന്ത്യയിലുടനീളം വിവിധ ഭാഗങ്ങളിലായി കുട്ടികളും, യുവജനങ്ങളും, സന്ന്യാസസമൂഹങ്ങളും, അല്മായസംഘങ്ങളും ശ്രമകരമായ ഉദ്യമത്തെില് സജീവപങ്കാളിത്തം വഹിക്കുന്നു. ഫ്രണ്ട്സ് ഓഫ് സെന്റ് ജോസഫ് ഡയറക്ടര്‍ ഫാ. ബിജു ചെറുപുഷ്പം ഒഎസ്ജെ, മറേല്ലിയന്‍ ആര്‍മി ചീഫ് ജോസ് റാല്‍ഫ്, ക്യാപ്റ്റന്മാരായ റബേക്ക ബാരി, ആന്‍സി ആന്റണി എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
Trending
- ‘പെരിയോനെ എൻ റഹ്മാനേ…’എ ആർ റഹ്മാൻ ഇന്ന് 58 -ാം പിറന്നാൾ നിറവിൽ
- രാജ്യത്ത് ആദ്യ HMP വൈറസ് സ്ഥിരീകരിച്ചു
- പി വി അന്‍വര്‍ ജയിലില്‍
- ഇടുക്കിയിൽ കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞ് നാല് മരണം
- സ്കൂൾ കലോത്സവം: കലാകിരീടത്തിനായി പോരാട്ടം മുറുകുന്നു, കണ്ണൂർ മുന്നിൽ
- കണ്ണിമുറിയാതെ ജനപ്രവാഹം; അണമുറിയാതെ സ്നേഹസാന്ത്വനം അരലക്ഷത്തിലധികം പേര് മനുഷ്യചങ്ങലയില്‍ പങ്കാളികളായി
- കനത്ത മൂടല്‍ മഞ്ഞ്, കാഴ്ചാപരിധി പൂജ്യം; ഡല്‍ഹിയില്‍ യെല്ലോ അലര്‍ട്ട്
- ചൈനയിലെ എച്ച്എംപിവി വൈറസ് വ്യാപനം; സൂക്ഷ്മമായി നിരീക്ഷിക്കുന്നുവെന്ന് കേന്ദ്രം