വത്തിക്കാൻ സിറ്റി: പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് വത്തിക്കാനിലെത്തി ഫ്രാൻസിസ് പാപ്പായുമായി കൂടിക്കാഴ്ച നടത്തി.
പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും പശ്ചിമേഷ്യാ സമാധാനത്തെ പിന്തുണയ്ക്കുകയും ചെയ്യുന്ന പാപ്പായ്ക്ക് അദ്ദേഹം നന്ദി പറഞ്ഞു .
പലസ്തീൻ രാഷ്ട്രം യാഥാർഥ്യമാകുന്നതിന് പാപ്പായുടെ പിന്തുണ അഭ്യർഥിച്ചതായി അദ്ദേഹം അറിയിച്ചു .
പിന്നീട് അദ്ദേഹം വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയത്രോ പരോളിനുമായി കൂടിക്കാഴ്ച നടത്തി. ഗാസാ വെടിനിർത്തൽ, ബന്ദികളുടെ മോചനം തുടങ്ങിയ വിഷയങ്ങളാണ് ചർച്ചയായത്.ചർച്ചകൾ ഫലപ്രദമായിരുന്നുവെന്ന് അബ്ബാസ് പിന്നീട് അറിയിച്ചു.