മുനമ്പം: റവന്യൂ അവകാശങ്ങൾ പുനസ്ഥാപിച്ചെടുക്കാൻ മുനമ്പം ജനത നടത്തുന്ന റിലേ നിരാഹാര സമരം അറുപതാം ദിനം കടന്നു. അറുപതാം ദിനം ഫാ അജേഷ് സിപി ഉദ്ഘാടനം ചെയ്തു.
ജീവിക്കാൻ വേണ്ടി മനുഷ്യർ നിയമത്തിന്റെ പേരിൽ അനുഭവിക്കേണ്ട സമാധാനവും സന്തോഷവും ഇന്ന് നഷ്ടമാകുമ്പോൾ ജനങ്ങളെ സംരക്ഷിക്കുന്ന നിയമങ്ങൾക്ക് ആണ് രാജ്യം മുൻകൈ എടുക്കേണ്ടതെന്ന് കോട്ടയം രൂപതാ മധ്യ കേരള മഹാ ഇടവക എമിരുത്തിയുസ് ബിഷപ്പ് ഡോ .തോമസ് സാമുവൽ പ്രസ്താവിച്ചു.
പത്തനംതിട്ട ക്രിസ്ത്യൻ മൂവ്മെന്റ് ഓഫ് ഇന്ത്യ പ്രസിഡന്റ് അലക്സ് മാമൻ, കമ്മറ്റി അംഗങ്ങളായ ജേക്കബ് തോമസ്, ഡോ. സന്തോഷ് മണിയങ്ങാട്ട്, മേൽകോം ഓസ്റ്റിൻ ഓബ്ബി, ജെറി കുലക്കാടൻ, പ്രഭ ഐറിൻ, സാബു മൈലക്കാട്ട്, ഇ . സ് ചാക്കോ, ജോർജ് ഉമ്മൻ, ജാക്ക്സൺ ജോസഫ് എന്നിവർ ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമരപന്തലിലെത്തി.