സീയൂൾ: രാജ്യത്ത് സൈനികനിയമം ഏർപ്പെടുത്തിയതിനെ തുടർന്നുണ്ടായ പ്രതിഷേധങ്ങൾക്ക് പിന്നാലെ ദക്ഷിണ കൊറിയൻ പ്രതിരോധ മന്ത്രി കിം യോംഗ്-ഹ്യുൻ രാജിവച്ചു. ചൊവ്വാഴ്ച വൈകുന്നേരമാണ് പ്രസിഡന്റ് യൂൺ സുക് യോൾ അപ്രതീക്ഷിതമായി രാജ്യത്ത് പട്ടാളനിയമം പ്രഖ്യാപിച്ചത് . പട്ടാളനിയമം പിൻവലിച്ചെങ്കിലും പ്രസിഡന്റ് യൂൺ സുക് യോളിനെതിരെ പ്രതിപക്ഷ പാർട്ടികൾ പാർലമെന്റിൽ ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിച്ചു. വോട്ടെടുപ്പ് വെള്ളി, ശനി ദിവസങ്ങളിലുണ്ടാകും. പ്രതിപക്ഷത്തിനു പാർലമെന്റിൽ ഭൂരിപക്ഷമുണ്ട്. യൂണിന്റെ പീപ്പിൾ പവർ പാർട്ടിയുടെ നേതൃത്വവും അദ്ദേഹത്തിനെതിരേ തിരിഞ്ഞിട്ടുണ്ട്.
പ്രതിരോധ മന്ത്രിയുടെ രാജി പ്രസിഡന്റ് സ്വീകരിച്ചു. സൗദി അറേബ്യയിലെ അംബാസഡർ ചോയ് ബ്യുംഗ്-ഹ്യുക്ക് പുതിയ പ്രതിരോധ മന്ത്രിയാകും.
Trending
- സിഎം മെഗാ മറിമായം
- ശബരിമല ഭണ്ഡാരത്തിൽ നിന്ന് വിദേശകറൻസികൾ വായ്ക്കുള്ളിൽ കടത്തി; ദേവസ്വം ജീവനക്കാർ അറസ്റ്റിൽ
- ഇന്ത്യ- ന്യൂസിലൻഡ് രണ്ടാം ഏകദിന മത്സരം ഇന്ന്
- രാഹുലുമായി തിരുവല്ലയിലെ ഹോട്ടലില്‍ തെളിവെടുപ്പിനെത്തി എസ്ഐടി
- സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് തുടക്കം
- നോബൽ ജേതാവ് മരിയ കൊറീന മച്ചാദോയ്ക്ക്, ലിയോ പാപ്പ കൂടിക്കാഴ്ച അനുവദിച്ചു
- ബെനഡിക്ട് പാപ്പയുടെ നാമകരണ നടപടികൾക്ക് സാധ്യത: ആർച്ച് ബിഷപ്പ് ജോർജ് ഗാൻസ്വെയിൻ.
- അന്യായമായി വേട്ടയാടപ്പെട്ട കർദ്ദിനാൾ ജോർജ് പെൽ വിടവാങ്ങിയിട്ട് 3 വർഷം

