റവന്യൂ അവകാശങ്ങൾ പുന:സ്ഥാപിച്ചു കിട്ടുന്നതിനായി മുനമ്പം ജനത നടത്തുന്ന റിലേ നിരാഹര സമരം അൻപത്തിഒന്നാം ദിനത്തിലേക്ക് . അൻപതാം ദിനം നിരാഹാരമിരുന്നത് ഗോൾഡൻ ഇന്റിമേറ്റ് ട്രസ്റ്റ് അംഗങ്ങളും, ആരോമ പീലിങ് ഷെഡ് തൊഴിലാളികളും, പ്രദേശ വാസികളുമാണ്.
വഖഫ് അധിനിവേശം കേരളത്തെ ആകെ തകർക്കുമെന്നും, സമാധാന അന്തരീക്ഷം നിലനിർത്തി കൊണ്ട് നാടിന്റെ നന്മയ്ക്കു വേണ്ടി പൊരുതാൻ മുളവുകാട് സെന്റ് ആന്റണിസ് ദേവാലയ പ്രീസ്റ്റ് ഇൻ ചാർജ് ഫാ. ബിനിൽ സെബാസ്റ്റ്യൻ പള്ളിപ്പറമ്പിൽ ആഹ്വാനം ചെയ്തു. കെഎൽസിഎ പ്രസിഡന്റ് ആൻസിലി ലിവേര, സെക്രട്ടറി ജൂലിയസ് കെ.ജെ, ഇരിഞ്ഞാലക്കുട കനകമല തീർത്ഥാടന കേന്ദ്രം കത്തോലിക്ക കോൺഗ്രസ് ഭാരവാഹികളായ ഷോജൻ ഡി വിതയത്തിൽ, ബിജു ചാർളി , പീറ്റർ അലങ്ങാട്ടുക്കാരൻ, ജോസ് കറുകുറ്റിക്കാരൻ, സജി സണ്ണി, പേരൂർക്കട ലൂർദ് ഹിൽ ചർച്ച് കത്തോലിക്ക കോൺഗ്രസ്, വിൻസന്റ് ഡി പോൾ സംഘടന നേതാക്കൾ, ചാലക്കുടി സെന്റ് മേരിസ് ഫെറോന പള്ളി വികാരി ഫാ. വർഗീസ് പാത്താടനും ഇടവക ജനങ്ങളും ഐക്യധാർഢ്യവുമായി സമരപന്തലിൽ എത്തിച്ചേർന്നു.
അൻപതാം ദിനത്തിൽ നടന്ന സമ്മേളനം ഭൂസംരക്ഷണ സമിതി രക്ഷാധികാരി ഫാ ആന്റണി സേവ്യർ തറയിൽ സിപി ഉദ്ഘാടനം നിർവഹിച്ചു. മുൻ എംപി ഡോ. സെബാസ്റ്റ്യൻ പോൾ, അഡ്വ ജയശങ്കർ,ഷാജൻ സ്കറിയ (മറുനാടൻ )എസ്എൻഡിപി യോഗം വൈപ്പിൻ യുണിയൻ പ്രസിഡന്റ് ടി.ജി വിജയൻ ഭൂസംരക്ഷണ സമിതി ചെയർമാൻ ജോസഫ് റോക്കി, കൺവിനർ ജോസഫ് ബെന്നി,എസ്എൻഡിപി മുനമ്പം ശാഖ പ്രസിഡന്റ് മുരുകൻ കാതികുളത്ത്എന്നിവർ പ്രസംഗിച്ചു.