മുനമ്പം: റവന്യൂ അവകാശങ്ങൾ പുനസ്ഥാപിച്ചു കിട്ടാൻ മുനമ്പം ഭൂസംരക്ഷണ സമിതി നടത്തുന്ന റിലേ നിരാഹര സമരം നാൽപത്തിഒന്നാം ദിനത്തിലേക്ക് .
നല്ലതാം ദിനം നിരാഹാരമിരുന്നത് എസ്എൻഡിപി യോഗം മുനമ്പം ശാഖയിലെ മുരുകൻ കാതികുളത്ത്, രഞ്ജൻ തേവാലി, സനിഷ് ആണ്ടവൻ, അനീഷ് തെറ്റയിൽ, അമ്പാടി കൊയ്യപ്പാമഠത്തിൽ, മിനി ഉദയൻ, തുഷാര സനിഷ്, വിലാസൻ പാലക്കൽ,പ്രദീപ് മുത്തണ്ടാശ്ശേരി, ഷിനി പത്മനാഭൻ, ഡെനീഷ് കൈതക്കാട്ട്, ശോഭന മുരുകൻ എന്നിവരും പ്രദേശവാസികളായ ലിസി ആന്റണി, ലൈല ആന്റണി, ഷേളി വലിയ വീട്ടിൽ, ജിബി സുരേഷ്, ശാരിക രാജേഷ്, സാലി ജോണി, ഷിബി ബിജു, ഷിജി വിൽജൻ, മേരി ആന്റണി, ഫിലോമിന സേവ്യർ എന്നിവരായിരുന്നു.
ജാതി മത ചിന്തകൾ മറന്നു എല്ലാവരുംഒരുമിച്ചു നിന്നു പോരാടേണ്ടത് ഈ നാടിന്റെ ആവശ്യമാണെന്നു സ്വാമി ഹിമവൽ മഹേശ്വര ഭദ്രാനന്ദ പറഞ്ഞു.
ശങ്കരാനന്ദ ആശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ, കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് ചെയർമാൻ.സജി മഞ്ഞക്കടമ്പിൽ, വി.എസ് സെബാസ്റ്റ്യൻ, ഡോ ദിനേഷ്കർത്ത, അഡ്വ മജ്ജു കെ നായർ, മറ്റ് അംഗങ്ങൾ, എസ്എൻഡിപി യൂണിയൻ വൈപ്പിൻ പ്രസിഡന്റ് ടി. ജി വിജയൻ, സെക്രട്ടറി ടി .ബി ജോഷി എന്നിവർ ഐക്യ ധാർഢ്യവുമായി സമരപന്തലിലെത്തി.