മുനമ്പം: മുനമ്പത്തെ ജനത്തിന് തൃപ്തികരമായ പരിഹാരമില്ലെങ്കിൽ സമരം തുടരണമെന്ന് തിരുവനന്തപുരം ലത്തീൻ ആർച്ച്ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ . അങ്ങനെ ആകില്ല എന്നാണ് വിശ്വാസമെന്നും ആർച്ച്ബിഷപ്പ് പ്രത്യാശ പ്രകടിപ്പിച്ചു. മുനമ്പം സമരപന്തൽ സന്ദർശിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രശ്നപരിഹാരം നീണ്ടു പോകുന്നത് ഒട്ടു ശരിയല്ല. അത് മുതലെടുക്കാൻ ശ്രമിക്കുന്നവരുണ്ടെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
നമ്മുടെ അവശതകളേക്കാൾ ഉപതെരഞ്ഞെടുപ്പാണ് പ്രധാനമെന്നും അദ്ദേഹം സർക്കാരിനെ കുറ്റപ്പെടുത്തി. അധികാരികൾ കണ്ണു തുറക്കണമെന്നും സ്ഥലവാസികളുടെ അവശതകൾ കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സൗഹാർദ്ദത്തിലാണ് നമ്മളെല്ലാം ഇവിടെ കഴിയുന്നത്. മുനമ്പത്തിൻ്റെ കാര്യം പറഞ്ഞ് തന്നെ പോലെയുള്ളവരെ പ്രകോപിപ്പിക്കാൻ പരിശ്രമമുണ്ടായിരുന്നു എന്ന കാര്യവും അദ്ദേഹം അനുസ്മരിച്ചു.
തിരുവനന്തപുരം സഹായ മെത്രാൻ ഡോ. ആർ. ക്രിസ്തുദാസും കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിലും അലുവ കാർമ്മൽഗിരി സെമിനാരി പ്രൊഫസർമാരായ റവ.ഡോ. ഗ്രിഗറി ആർ.ബി,
റവ.ഡോ. മരിയ മൈക്കിൾ ഫെലിക്സ്, കടപ്പുറം വേളാങ്കണ്ണി മാത പള്ളി വികാരി ഫാ. ആൻ്റണി സേവ്യർ തറയിൽ സിപി എന്നിവർ പ്രസംഗിച്ചു.
കോട്ടപ്പുറം സെൻ്റ് മൈക്കിൾസ് കത്തീഡ്രൽ ഇടവകയിലെ ആവേമരിയ കുടുംബയൂണിറ്റംഗങ്ങളും സമരപന്തലിലെത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
പീഡാനുഭവ സഭാംഗങ്ങളായ ഫാ.ജിതിൻ സിപി, ഫാ.ജോസ് മെജോ സിപി,
ഫാ.ജോർജ്ജ് രാജൻ സിപി,ബ്രദർ പ്രവീൺ ഫ്രാൻസിസ് സിപി എന്നിവരും സലീഷ് മാരാത്, കിഷോർ ചാക്കങ്ങാട്ട് ,ശകുന്തള ചന്ദ്രൻ ,ജിനു റോബിൻ, ഷിജു മാരാത്ത്, സുനിൽ പൊന്നാശ്ശേരി,സിൽജോ പുതുശ്ശേരി, സ്റ്റീഫൻ കുരിശിങ്കൽ, ജോബി കാട്ടുപറമ്പിൽ, ലിസി ആൻ്റണി, മേരി ആൻ്റണി ,കുഞ്ഞു മോൻ ആൻ്റണി, സിനി ജോയി,ഷൈല ജോയി എന്നിവരും റിലേ സമരത്തിൻ്റെ മുപ്പത്തിഎട്ടാം ദിനത്തിൽ നിരാഹാരമിരുന്നു.
ഗോതുരുത്ത് സെൻ്റ് സെബാസ്റ്റ്യൻ പള്ളി വികാരി റവ.ഡോ. ആൻ്റണി അറക്കലിൻ്റെയും സഹവികാരി ഫാ.നിവിൻ കളരിത്തറയുടെയും നേതൃത്വത്തിൽ ഇടവകാംഗങ്ങളും എഴുത്തുകാരൻ സാബു ഗോതുരുത്ത്, തമ്പി ഗോതുരുത്ത് എന്നിവരും ചെറായി മർച്ചൻ്റ്സ് അസ്സോസിയേഷൻ പ്രസിഡൻ്റ് മോഹനൻ കെ.ബി., ജിഷാ രാജേഷ്,കെഎൽസിഎ മേഖല ഭാരവാഹികൾ ആൻസൻ ആലപ്പാട്ട് ,ജിസ് കാട്ടിപ്പിളി ,രാജീവ് എന്നിവരും കോട്ടപ്പുറം സെൻ്റ് മൈക്കിൾസ് കത്തീഡ്രൽ ആവേ മരിയ ഫാമിലി യൂണിറ്റ് അംഗങ്ങളും ഐക്യദാർഢ്യവുമായി സമരപന്തലിൽ എത്തിച്ചേർന്നു.