തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്രകാലാവസ്ഥ വകുപ്പ്. മന്നാർ കടലിടുക്കിന് മുകളിൽ ചക്രവാത ചുഴി സ്ഥിതിചെയ്യുന്നതിനാൽ കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വിവിധ ജില്ലകളിൽ കേന്ദ്രകാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് എന്നീ എട്ട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്. നാല് ജില്ലകളിൽ നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.
Trending
- 18 വർഷമായിട്ടും പുനരധിവാസം യാഥാർഥ്യമായില്ല; തുതിയൂർ സൈറ്റ് സന്ദർശിച്ച് ജില്ലാ കളക്ടർ
- ഗുവാഹത്തി അതിരൂപതയ്ക്ക് പുതിയ മെത്രാപ്പോലീത്ത; ബിഷപ്പ് ആൽബർട്ട് ഹെംറോമിനെ നിയമിച്ച് ലെയോ പതിനാലാമൻ പാപ്പ
- വർഷകാല പാർലമെന്റ് സമ്മേളനത്തിൽ എഫ്സിആർഎ ഭേദഗതി ബിൽ അവതരിപ്പിച്ചേക്കും
- ലോകകപ്പ് സെമിഫൈനലിൽ ശ്രദ്ധനേടി റഫറിയുടെ വിസിലിലെ കുരിശുരൂപം; വിശ്വാസസാക്ഷ്യമെന്ന് സമൂഹമാധ്യമങ്ങൾ
- കെആര്‍എല്‍സിസി: വര്‍ത്തമാനവും ഭാവിയുംസ്വപ്നങ്ങളും യാഥാര്‍ത്ഥ്യങ്ങളും
- ജൂബിലി നിറവില്‍ നവീകരണവും മുന്നേറ്റവും
- മനുഷ്യസ്നേഹിയായ തിയോഫിനച്ചന്, ഒരു യഥാര്‍ത്ഥ പുരോഹിതന്
- വാഴ്ത്തപ്പെട്ട മദര്‍ ഏലീശ്വയുടെ ആദ്യ തിരുനാള്‍ നാളെ

