നിരാഹാര സമരം പതിനേഴാം ദിനത്തിലേക്ക്
മുനമ്പം: സ്വന്തം ഭൂമിയുടെ റവന്യൂ അവകാശങ്ങൾ പുന:സ്ഥാപിക്കണമെന്നു പറഞ്ഞു മുനമ്പം തീരദേശ ജനത നടത്തുന്ന നിരാഹാര സമരം പതിനേഴാം ദിനത്തിലേക്ക് .
പതിനാറാം ദിനത്തിൽ ലിസി ആൻ്റണി (82), മേരി ആൻ്റണി (76) എന്നീ അമ്മമാരുൾപ്പെടെ ഒൻപത് പേർ നിരാഹാരമനുഷ്ഠിച്ചു. ഫാ. ആൻ്റണി സേവ്യർ തറയിൽ നിരാഹാരമിരുന്നവരെ പൊന്നാടയണിയിച്ചു സമരം ഉദ്ഘാടനം ചെയ്തു. ചെറുവൈപ്പ് അമലോൽഭവ മാത പള്ളി വികാരി ഫാ. ജയിംസ് അറക്കത്തറയും അൻപതോളം വരുന്ന അൽമായരും ഐക്യദാർഢ്യവുമായി സമരപ്പന്തലിൽ എത്തിച്ചേർന്നു. യൂത്ത് കോൺഗ്രസ് വൈപ്പിൻ നിയോജക മണ്ഡലം പ്രസിഡൻ്റ് വിശാഖ് അശ്വിൻ , ജനസെക്രട്ടറി ജാസ്മോൻ മരിയാലയം എന്നിവർ ഐക്യദാർഡ്യവുമായെത്തി. കെഎൽസിഎ കൊച്ചി രൂപത ഡയറക്ടർ ഫാ ആൻ്റണി കുഴുവേലി, പ്രസിഡന്റ് പൈലി ആലുക്കൽ തുടങ്ങിയവർ ഐക്യദാർഢ്യവുമായെത്തി. ഫാ. ആൻ്റണി കുഴുവേലി , ജിൻസൻ പുതുശേരി പ്രസംഗിച്ചു.