ടെൽ അവീവ്: ഗാസയിലും ലെബനാനലും അക്രമണം ശക്തമാകുന്നതിനിടെ ഇസ്രയേലിന് പിന്തുണ ആവർത്തിച്ച് അമേരിക്ക. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഫോൺ സംഭാഷണം നടത്തി. അരമണിക്കൂറോളമാണ് ഇരുവരുടേയും സംഭാഷണം നീണ്ടതെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. കമല ഹാരിസും നെതന്യാഹുവിനോട് സംസാരിച്ചിരുന്നു.
കഴിഞ്ഞ ആഴ്ചയായിരുന്നു ഇറാൻ ഇസ്രയേലിന് നേരെ മിസൈൽ ആക്രമണം നടത്തിയത്. ടെഹ്റാനിൽ വെച്ച് ഹമാസ് നേതാവ് ഇസ്മായിൽ ഹനിയയെ കൊലപ്പെടുത്തിയതിനുള്ള പ്രതികാര നടപടിയെന്നായിരുന്നു വിശദീകരണം. ആക്രമണത്തിന് ഇസ്രയേൽ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് യുഎസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇറാനുമേൽ പുതിയ ഉപരോധങ്ങൾ ഏകോപിപ്പിക്കുന്നതിനായി കാനഡ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ജപ്പാൻ, യുകെ എന്നീ രാജ്യങ്ങളുടെ നേതാക്കളുമായുളള ടെലിഫോൺ സംഭാഷണത്തിന് ശേഷമായിരുന്നു ബൈഡന്റെ പ്രതികരണം.
അമേരിക്കയുടെ പ്രധാന സഖ്യകക്ഷിയായി ഇസ്രായേലിനെ എപ്പോഴും സംരക്ഷിക്കുമെന്ന് കമല ഹാരിസും അറിയിച്ചിരുന്നു. ഇറാൻ വലിയ തെറ്റ് ചെയ്തുവെന്നും ഇതിന് കനത്ത വില നൽകേണ്ടി വരുമെന്നായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം.

