ഫാ. സേവ്യര്‍ കുടിയാംശ്ശേരി
ഇന്ത്യ ഒരു സ്വതന്ത്ര രാഷ്ട്രമായ ശേഷം അതിന്റെ പരിപാവനമായ ഭരണഘടനയുടെ വിശുദ്ധിയാല്‍ നാളിതുവരെ വളര്‍ന്നു പന്തലിച്ചു. ഇന്ത്യ ഇപ്പോള്‍ അതിന്റെ ഗ്ലാറിയസ് ടൈമിലേക്കു കടന്നിരിക്കുന്നു. പണ്ടത്തെപ്പോലെ ഇന്ത്യ ഇപ്പോള്‍ ഒരു ഫ്രാഗ്മെന്റഡ് പീസസ്സല്ല. അതിനാല്‍ ആരു ഭരിച്ചാലും കാലോചിതമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടെ പറ്റൂ. ഇപ്പോള്‍ ഒരു രാഷ്ട്രം ഒരു തിരഞ്ഞടുപ്പ് എന്ന വിഷയം ഇന്ത്യ ഒട്ടാകെ ചര്‍ച്ചയായിരിക്കുകയാണ്. നടക്കുന്ന ചര്‍ച്ചകളെല്ലാംതന്നെ രാഷ്ട്രിയപ്രേരിതവുമാണ്. ഒന്നാലോചിച്ചാല്‍ ഇതൊരു നല്ല നിര്‍ദ്ദേശമല്ലേ. രാഷ്ട്രത്തെ കൂടുതല്‍ ശക്തിപ്പെടുത്താനും സാമ്പത്തിക ലാഭത്തിനും സമയലാഭത്തിനും ഒക്കെ ഈ നിര്‍ദ്ദേശം നല്ലതുതന്നെ. എന്തുകൊണ്ട് ഇങ്ങനെ ഒന്ന് പരീക്ഷിച്ചുകൂടാ?
ഒരു രാഷ്ട്രം ഒരു തിരഞ്ഞെടുപ്പ് എന്ന മുദ്രാവാക്യവുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു പോകുന്നു. അതിനിപ്പോള്‍ കേന്ദ്ര ക്യാബിനറ്റിന്റെ അംഗികാരവും ലഭിച്ചിരിക്കുന്നു. ഇക്കാര്യം പഠിക്കാന്‍ മുന്‍ പ്രസിഡന്റ് രാംനാഥ് കോവിന്ദ് അധ്യക്ഷനായ ഒരു ഉന്നതാധികാര സമിതിക്ക് രൂപം കൊടുത്തിരുന്നു. അവരുടെ ഭാവാത്മകമായ ശുപാര്‍ശയാണ് ഇപ്പോള്‍ ക്യാബിനറ്റിന്റെ അംഗീകാരം കിട്ടിയിരിക്കുന്നത്. ലോകസഭയ്ലേക്കും അസംബ്ലികളിലേക്കും ഒരുപോലെ തിരഞ്ഞെടുപ്പു നടത്തുക. അതേത്തുടര്‍ന്ന് 100 ദിവസത്തിനുള്ളില്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കും തിരഞ്ഞെടുപ്പു നടത്തുക എന്നതാണു നിര്‍ദ്ദേശം.This is an important step towards making our democracy even more vibrant and participative എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.
കോണ്‍ഗ്രസും മറ്റു പ്രതിപക്ഷ പാര്‍ട്ടികളും പറയുന്നത് അപ്രായോഗികം എന്നാണ്. കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജ്ജുന്‍ ഗാര്‍ഗേ പറഞ്ഞതിങ്ങനെ: Impractical and against constitution.This is against the constitution. This is contrary to democracy.This is against federalism. The county will never accept this. ഇതു നടപ്പാകണമെങ്കില്‍ ഭരണഘടനാ അമെൻഡ്മെന്റ് അനിവാര്യമാണ്. ലോകസഭയും രാജ്യസഭയും മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തില്‍ പാസ്സാക്കണം. ഭൂരിപക്ഷം സംസ്ഥാന അസംബ്ലികളും പാസ്സാക്കണം.
നമ്മുടെ ഭരണഘടന ഇരുമ്പുലക്കയല്ല കാലോചിതമായ മാറ്റങ്ങള്‍ ഉള്‍ക്കൊളളാന്‍ സാധിക്കുന്നതാണ്. പക്ഷേ കേശവാനന്ദ ഭാരതി കെയ്സില് കൃത്യമായി ഒരു കാര്യം പറയുന്നുണ്ട്. ബെയ്സിക് സ്റ്റ്റ്റ്രക്ച്ചര് ഓഫ് ദി കോണ്‍സ്റ്റിറ്റൂഷന്‍ മാറ്റാന്‍ പാടില്ല. സുപ്രീം കോടതി ബെസിക് സ്റ്റ്രക്ച്ചറില്‍ എന്തോക്കെപ്പെടും എന്നും സൂചിപ്പിച്ചിട്ടുണ്ട്. Supremacy of the constitution The rule of law, Independence of the judiciary. The principle of separation of powers. Judicial review, secularism, federalism, democracy sovereignty and unity of Ind1a.
ഇവയൊന്നും മാറ്റിമറിക്കാതെയുള്ള ഭരണഘടനാ ഭേദഗതിയേ സാധുവായിരിക്കുകയുള്ളു. ഭരണഘടനാ പ്രാമുഖ്യമുള്ള ഒരു രാജ്യത്ത് മേല്‍പ്പറഞ്ഞ പരിരക്ഷകള്ക്കകത്തു നിന്നുകൊണ്ട് ഒരു രാഷ്ട്രം ഒരു തിരഞ്ഞെടുപ്പ് എന്ന സങ്കല്പം നടപ്പിലാക്കാന്‍ പാകത്തില്‍ ഭരണഘടനാ ഭേദഗതി അസാധ്യമാണ്.
എങ്ങനെയാണ് ഇരു സഭകളിലും മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തില്‍ ഇതു സാധിച്ചെടുക്കുക? എങ്ങനെയാണ് ഭൂരിപക്ഷ സംസ്ഥാനങ്ങളില്‍നിന്നും ഇതു പാസ്സാക്കിയെടുക്കുക? ആന്ധ്രാപ്രദേശ്, ബീഹാര്‍, മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്നാട്, തെലുങ്കാന, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിയമനിര്‍മ്മാണ അസംബ്ലിക്കുപുറമേ നിയമനിര്‍മ്മാണ കൗണ്‍സില്‍ കൂടിയുണ്ട്. 172-ാം അനുച്ഛേദപ്രകാരം നിയമനിര്‍മ്മാണ സഭയുടെ കാലാവധി 5 വര്ഷമായിരിക്കുമെന്നു പറയുന്നു. ഒരു കാലത്ത് പ്രസിഡന്‍ഷ്യല്‍ ഫോം ഓഫ് ഗവണ്മെന്റ് വേണമെന്ന് ഗൗരവമായ ചര്‍ച്ച നടന്നിരുന്നു. ഇന്ത്യന്‍ ഫെഡറല്‍ സെറ്റ് അപ് നിലനിര്‍ത്താന്‍ തന്നെയാണ് അത്തരം ചര്‍ച്ചകള്‍ മാറ്റിവയ്ക്കപ്പെട്ടത്.
ഇപ്പോള്‍ ബിജെപി സര്ക്കാരാണിതു പറയുന്നത്. അത്തരം പുതിയ കാര്യങ്ങള്‍ പറയുന്നതില്‍ നമുക്കു ബിജെപിയെ അഭിനന്ദിക്കാം. എന്നാല്‍ ബിജെപിയാണിതു പറയുന്നത് എന്നതുകൊണ്ടുതന്നെ കൃത്യമായ രാഷ്ട്രീയ ലക്ഷ്യമുണ്ടാകുമെന്നതുറപ്പാണ്. ഏകാധിപത്യത്തിലേക്കുള്ള വാതില്‍ തുറന്നിടാനാണിത് എന്നതില്‍ സംശയമൊന്നുമില്ല. മറ്റു പല ഹിഡന്‍ അജന്‍ഡകളും ഉണ്ടാകും. അതിനാല്‍ എന്തെല്ലാം ഭാവാത്മകവശമുണ്ടെങ്കിലും പരീക്ഷണാര്‍ത്ഥം പോലും ഇതു നടപ്പാക്കിക്കൂടാ.