400 പേരുടെ നില ഗുരുതരം,4000ത്തിലധികം പേര്‍ക്ക് പരിക്ക്
ബെയ്റൂട്ട്: ലെബനാനില്‍ ഹിസ്ബുല്ല ഉപയോഗിക്കുന്ന പേജറുകള്‍ പൊട്ടിത്തെറിച്ച് 11 . 4000ത്തിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 400 പേരുടെ നില ഗുരുതരമാണ്. അക്രമത്തിന് പിന്നില്‍ ഇസ്രയേലാണെന്നും തിരിച്ചടിക്കുമെന്നും ഹിസ്ബുല്ല നേതൃത്വം അറിയിച്ചു. അക്രമത്തിന്റെ ഉത്തരവാദിത്തം ഇസ്രയേല്‍ ഇതുവരെ ഏറ്റെടുത്തിട്ടില്ല.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ഹിസ്ബുല്ല ഉപയോഗിക്കുന്ന പേജറുകള്‍ പൊട്ടിത്തെറിച്ചത്. ലെബ്നാനിലും സിറിയയുടെ ചില മേഖലകളിലുമാണ് ഇത്തരത്തില്‍ പേജറുകള്‍ പൊട്ടിത്തെറിച്ചത്. ഹിസ്ബുല്ലയുടെ ഉന്നത നേതൃത്വത്തില്‍ നിന്ന് ലഭിക്കുന്ന സന്ദേശത്തിന്റെ മാതൃകയില്‍ ഒരു സന്ദേശം വരികയും തൊട്ടുപിന്നാലെ പൊട്ടിത്തെറിക്കുകയുമായിരുന്നു.
കൊല്ലപ്പെട്ടവരില്‍ ഒരു ബാലികയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഹിസ്ബുല്ല നേതൃത്വം അറിയിച്ചു. പരിക്കേറ്റവരില്‍ ഇറാൻ അംബാസിഡര്‍ മൊജ്താബ അമാനിയും ഉള്‍പ്പെടും.പേജറുകളില്‍ സ്ഫോടകവസ്തുക്കള്‍ നിറച്ചിരുന്നുവെന്നാണ് നിഗമനം.പേജര്‍ സ്ഫോടനങ്ങളെ ഐക്യരാഷ്ട്രസഭ അപലപിച്ചു.
സ്ഫോടനങ്ങള്‍ ആശങ്കാജനകമാണെന്നും, മേഖലയിലെ സംഘര്‍ഷ സാധ്യത വര്‍ധിപ്പിച്ചതായും യുഎന്‍ അധികൃതര്‍ സൂചിപ്പിച്ചു. തിരിച്ചടിക്കുമെന്ന ഹിസ്ബുല്ല മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഇസ്രയാല്‍ സുരക്ഷ ശക്തമാക്കി. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് ഇസ്രയേലിലേക്കുള്ള വിമാനസര്‍വീസുകള്‍ വിമാനക്കമ്പനികള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.
ഇസ്രയേല്‍ ചാരസംഘടനയായ മൊസാദ് മാസങ്ങള്‍ നീണ്ട തയ്യാറെടുപ്പുകള്‍ക്ക് ശേഷം നടത്തിയ അക്രമമാണ് ചൊവ്വാഴ്ച ലെബനാനില്‍ നടന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്ഫോടനത്തില്‍ മരണ സംഖ്യ ഉയര്‍ന്നേക്കും.