ഇടുക്കി : ഇടുക്കി മേഖലയിലെ ആദിവാസി ഊരുകളില്‍ ഗുണനിലവാരമില്ലാത്തതും നിരോധിച്ചതുമായ വെളിച്ചെണ്ണ വിതരണം ചെയ്ത കമ്പനിക്ക് ഏഴ് ലക്ഷം രൂപ പിഴ ചുമത്തി. വെളിച്ചെണ്ണ വിതരണം ചെയ്ത കേരശക്തി എന്ന ബ്രാന്‍ഡിന്റെ സ്ഥാപന ഉടമ ഷിജാസിനാണ് ഇടുക്കി ജില്ലാ സബ്കളക്ടര്‍ പിഴ ചുമത്തിയത്.
സര്‍ക്കാര്‍ വിതരണം ചെയ്ത ഭക്ഷ്യസുരക്ഷാ കിറ്റിലുണ്ടായിരുന്ന ഈ വെളിച്ചെണ്ണ ഉപയോഗിച്ച നിരവധി പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു.60 ആദിവാസി കുടുംബങ്ങള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വിതരണം ചെയ്ത എണ്ണ കാലാവധി കഴിഞ്ഞതാണെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് കണ്ടെത്തിയത്. സ്ഥാപന ഉടമ 15 ദിവസത്തിനകം പിഴ ഒടുക്കണമെന്നാണ് നിര്‍ദേശം.