കൊച്ചി: പാലക്കാട് നടന്ന സംസ്ഥാന ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ ട്രിപ്പിൾ സ്വർണ്ണം നേടിയ ഇമ്മാനുവൽ ആൻറണിയെ ആദരിച്ചു.
കെ എൽ സി എ വരാപ്പുഴ അതിരൂപത പ്രസിഡൻറ് ശ്രീ ജെ പോൾ അധ്യക്ഷത വഹിച്ചു.കിൻഫ്ര ചെയർമാൻ സാബു ജോർജ് ഇമ്മാനുവൽ ആൻറണിക്ക് അതിരൂപതയുടെ ഉപഹാരം കൈമാറി.
പ്രസിഡൻറ് സിജെ പോൾ ഷാൾ അണിയിച്ച് ആദരിച്ചു.
ട്രഷറർ എൻ ജെ പൗലോസ്,വൈസ് പ്രസിഡൻറ് മേരി ജോർജ്, സെക്രട്ടറിഫില്ലി കാനപ്പള്ളി എന്നിവർ പ്രസംഗിച്ചു.ഇമ്മാനുവൽ ആൻറണി മറുപടി പ്രസംഗം നടത്തി.
നെട്ടൂർ വിമല ഹൃദയ ഇടവകാംഗമായ ഇലഞ്ഞിമറ്റംരാജുവിന്റെയും നിഷ ജോർജിന്റെയും മകനായ ഇമ്മാനുവൽ ആൻറണി പാലക്കാട് വച്ച് നടന്ന ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ 10 മീറ്റർ എയർ റൈഫിൾ,50 മീറ്റർ പ്രോൺ റൈഫിൾ, 50 മീറ്റർ 3 പൊസിഷൻ റൈഫിൾ വിഭാഗങ്ങളിൽ ആണ് ട്രിപ്പിൾ സ്വർണം നേടിയത്.
മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബി ടെക്,എനർജി മാനേജ്മെന്റിൽ എം ടെക് എന്നിവ കരസ്ഥമാക്കിയ ഇമ്മാനുവൽ ആൻറണി തുടർ പരിശീലനത്തിൻ്റെ ഭാഗമായി ചെയ്തിരുന്ന ജോലി ഉപേക്ഷി ക്കുകയായിരുന്നു.തുടർ മൽസരങ്ങൾക്കായി തിരുവനന്തപുരത്ത് കോച്ച് വിപിൻദാസിന്റെ കൂടെ പരിശീലനം ആരംഭിച്ച ഇമ്മാനുവൽ തുടർ മൽസരങ്ങൾക്കായി തിരുവനന്തപുരത്ത് രഘുനാഥ് എന്ന കോച്ചിന്റെ കീഴിൽ കടുത്ത പരിശീലനത്തിലാണ്. ഇമ്മാനുവൽ ആൻ്റണിയുടെ
വലിയ സ്വപ്നം, ഒളിമ്പിക്സിൽ ഇൻഡ്യക്ക് വേണ്ടി മെഡൽ നേടണം എന്നതാണ്.