കൊച്ചി: ഇസാ ഹെൻബിറ്റ് എന്ന ഒന്നാം ക്ലാസുകാരി കൊച്ചുമിടുക്കി ,പിറന്നാളിന് പുത്തൻ സൈക്കിൾ വാങ്ങാനായി സ്വരുക്കൂട്ടിയ ചില്ലറത്തുട്ടുകൾ വയനാട് ദുരന്തത്തിൽ കെടുതിയിലായ കുട്ടികൾക്ക് നൽകി മാതൃകകാട്ടി .കൊച്ചി സ്വദേശി ചിറപ്പറമ്പ് ഡോമിനിക്ക് ഹെൻബിറ്റിന്റെയും, അദ്യാപികയായ അൻസിയുടെയും മകൾ ആണ് ഇസാ .ഒരു വർഷമായി ശേഖരിച്ച കാശു കുടുക്ക മുണ്ടംവേലി സെ.ലൂയീസ് പള്ളി വികാരി ഡോ.ജോസി കണ്ടനാട്ടുതറയ്ക്ക് ഇസാ പണം കൈമാറി .അമ്മൂമ്മ ചിന്നമ്മ ജോൺ ആണ് കൊച്ചുമകൾക്ക്, ഇങ്ങനെയൊരു സൽപ്രവർത്തി ചെയ്യാൻ പ്രേരണനൽകിയത് . ചേച്ചി അഗ്ന സീറ്റ ഹെൻബിറ്റും അനിയത്തിയെ പ്രോത്സാഹിപ്പിക്കാൻ ഒപ്പം നിന്നു.
Trending
- ഫോറെസ്റ്റ് ഉദ്യോഗസ്ഥർ വിരട്ടി ഓടിച്ച ആനയുടെ ആക്രമണത്തിൽ വൃദ്ധയ്ക്ക് ദാരുണാന്ത്യം
- 1400 വർഷം പഴക്കമുള്ള കുരിശ്: അബുദാബിയിലെ യാസ് ദീപിൽ
- മലയാളത്തിലെ ആദ്യ ക്രിസ്തീയ ഭജന് പാടിയ പാതിരി
- മിഷണറിമാരെ കൊല്ലുന്ന ജാതി ഭീകരതയും കോര്പറേറ്റ് ആര്ത്തിയും
- വാഴൂർ സോമൻ എം എൽ എ അന്തരിച്ചു
- ടി വി കെ രണ്ടാം സമ്മേളനം മധുരയിൽ
- ഇസ്രായേൽ കാറപകടം മലയാളി നേഴ്സിന് ദാരുണാന്ത്യം
- കെസിബിസി മദ്യവിരുദ്ധ കമ്മീഷൻ സെക്രട്ടറി ആയി ഫാ. തോമസ് ഷൈജു ചിറയിലിൽ