കൊച്ചി: ഇസാ ഹെൻബിറ്റ് എന്ന ഒന്നാം ക്ലാസുകാരി കൊച്ചുമിടുക്കി ,പിറന്നാളിന് പുത്തൻ സൈക്കിൾ വാങ്ങാനായി സ്വരുക്കൂട്ടിയ ചില്ലറത്തുട്ടുകൾ വയനാട് ദുരന്തത്തിൽ കെടുതിയിലായ കുട്ടികൾക്ക് നൽകി മാതൃകകാട്ടി .കൊച്ചി സ്വദേശി ചിറപ്പറമ്പ് ഡോമിനിക്ക് ഹെൻബിറ്റിന്റെയും, അദ്യാപികയായ അൻസിയുടെയും മകൾ ആണ് ഇസാ .ഒരു വർഷമായി ശേഖരിച്ച കാശു കുടുക്ക മുണ്ടംവേലി സെ.ലൂയീസ് പള്ളി വികാരി ഡോ.ജോസി കണ്ടനാട്ടുതറയ്ക്ക് ഇസാ പണം കൈമാറി .അമ്മൂമ്മ ചിന്നമ്മ ജോൺ ആണ് കൊച്ചുമകൾക്ക്, ഇങ്ങനെയൊരു സൽപ്രവർത്തി ചെയ്യാൻ പ്രേരണനൽകിയത് . ചേച്ചി അഗ്ന സീറ്റ ഹെൻബിറ്റും അനിയത്തിയെ പ്രോത്സാഹിപ്പിക്കാൻ ഒപ്പം നിന്നു.
Trending
- ബിജോ സിൽവേരി രചിച്ച ‘മുസിരിസ് സംസ്കൃതികളുടെ സംയാനം,സമാഗമ തീരം’പ്രകാശനം ചെയ്തു
- മനുഷ്യന്റെ വളർച്ചയ്ക്കുള്ള ദൈവത്തിന്റെ യഥാർത്ഥ പദ്ധതിയാണ് കുടുംബം’ സുപ്പീരിയർ ജനറൽ മദർ ഏലിയാന മാസമി
- മുനമ്പവും മുല്ലപ്പെരിയാറും ജീവനെതിരായ വെല്ലുവിളിബിഷപ് ഡോ. പോൾ ആന്റണി മുല്ലശ്ശരി
- കോട്ടപ്പുറം രൂപത ജനജാഗരസമ്മേളനം
- ആലപ്പുഴ രൂപത ദിനം ആഘോഷിച്ചു
- കേരള ലാറ്റിൻ കാത്തലിക് വിമൻസ് അസ്സോസിയേഷൻ ഭീമഹർജി സമർപ്പിച്ചു
- സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം
- ബോംബ് ഭീഷണി; ന്യൂയോർക്കിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം ഡല്‍ഹിയില്‍ ഇറക്കി