6.10 am
71 മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു, മരണം 222 ആയതായി റിപ്പോര്‍ട്ട്
ഉരുള്‍പൊട്ടലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 222 ആയി ഉയര്‍ന്നതായി അനൗദ്യോഗിക കണക്ക്. 71 മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തതായി റിപ്പോര്‍ട്ടുണ്ട്.
1.43 pm
ഇനിയും കണ്ടെത്തേണ്ടത് 225 പേരെ
191 പേര് വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. പരിക്കേറ്റ ഏതാനും പേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ടാം ദിനം നടത്തിയ തിരച്ചിലിലാണ് കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
1.40 pm
വയനാട് ദുരന്തം ലോക്സഭ ചര്‍ച്ച ചെയ്യും
വയനാട് ദുരന്തം ലോക്സഭ വൈകീട്ട് ചര്‍ച്ച ചെയ്യും. കെ സി വേണുഗോപാലിന്റെ ശ്രദ്ധക്ഷണിക്കൽ വൈകീട്ട് മൂന്നിന്.
11.56 am
ഏഴിമലയില്‍ നിന്ന് നാവികസംഘം ചൂരല്‍മലയില്‍, മരണം 167 ആയി
11.39 am
വയനാട്ടിൽ 152 മരണം സ്ഥിരീകരിച്ചു; 75 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു
വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലും ഉണ്ടായ ഉരുൾപൊട്ടലിൽ 152 മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതിൽ 75 പേരെ തിരിച്ചറിഞ്ഞു.
10.27 am
ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 151 ആയി. 481 പേരെ രക്ഷപ്പെടുത്തി
10.19 am
85 അടി നീളമുളള താല്‍ക്കാലിക പാലം നിർമ്മിക്കും: മന്ത്രി കെ രാജന്
ചൂരൽമലയിൽ താൽക്കാലിക പാലത്തിനായി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി കൂടുതൽ സാമഗ്രികൾ എത്തിക്കുന്നു.
10.15 am
കേരളത്തിന് 2000 കോടിയുടെ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം: കെ രാധാകൃഷ്ണൻ എംപി
വയനാട് ഉരുൾ പൊട്ടൽ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കെ രാധാകൃഷ്ണൻ എം പി ലോകസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. കേരളത്തിന് 2000 കോടി രൂപയുടെ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും ആവശ്യം.