ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 125 കടന്നു; 98 പേരെ കാണാനില്ല
……….
മുണ്ടക്കൈയിലെ ഇന്നത്തെ രക്ഷാപ്രവർത്തനം അവസാനിച്ചു
മുണ്ടക്കൈയിൽ കുടുങ്ങിയവരെയും മൃതദേഹങ്ങളും പുഴ കടത്തുന്ന പ്രവർത്തനം അവസാനിപ്പിച്ചു.മുണ്ടക്കൈ ഭാഗത്തെ മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.
പരിക്കേറ്റവരെ ഹെലികോപ്റ്ററില്‍ കയറ്റി ആശുപത്രിയില്‍ നേരിട്ട് എത്തിച്ചു
ചൂരല്‍മലയില്‍ രക്ഷാദൗത്യത്തിനായി വീണ്ടും ഹെലികോപ്റ്റര്‍ എത്തി. ഇവിടെ നിന്ന് പരിക്കേറ്റവരെ ഹെലികോപ്റ്ററില്‍ കയറ്റി ആശുപത്രിയില്‍ നേരിട്ട് എത്തിച്ചു. പരിക്കേറ്റ അഞ്ചോളം പേരെയാണ് ഹെലികോപ്റ്ററില്‍ കയറ്റിയത്. കുടുങ്ങി കിടക്കുന്ന മറ്റുള്ളവരെ സൈന്യം താല്‍ക്കാലികമായി നിര്‍മിച്ച പാലത്തിലൂടെ പുറത്തേയ്ക്ക് എത്തിക്കുകയും ചെയ്തു.
മരണസംഖ്യ 100 കടന്നു
രക്ഷാദൗത്യം മുണ്ടക്കൈയുടെ ഉള്‍പ്രദേശത്തേയ്ക്ക്.മുണ്ടക്കൈയില്‍ കുടുങ്ങിയവരായി കണ്ടെത്തിയ പരമാവധി ആളുകളെയും റോപ്, സൈന്യം നിര്‍മ്മിച്ച താത്കാലിക പാലം എന്നിവ വഴി സുരക്ഷിത കേന്ദ്രത്തിലേക്ക് എത്തിക്കുന്ന പ്രവര്‍ത്തനം പൂര്‍ത്തിയായിട്ടുണ്ട്.
93 മൃതദേഹങ്ങൾ കണ്ടെടുത്തു; 33 പേരെ തിരിച്ചറിഞ്ഞു
……….
മരിച്ചത് 89 പേർ. മരണസംഖ്യ ഉയരുന്നു
………
ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അവശ്യ സാധനങ്ങള്‍ ആവശ്യമുണ്ട്
മേപ്പാടിയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് കുടിവെള്ളം, വസ്ത്രങ്ങള്‍, മരുന്നുകള്‍, സാനിറ്ററി പാഡ്, പുതപ്പുകള്‍, ബിസ്ക്കറ്റ്, റസ്ക് തുടങ്ങിയ ഭക്ഷ്യ സാധനങ്ങള്‍, ടവല്‍, ഫസ്റ്റ് എയ്ഡ് കിറ്റ്, ടോര്‍ച്ച് തുടങ്ങിയ അവശ്യ സാധനങ്ങള്‍ ആവശ്യമുണ്ട്.
മുണ്ടക്കൈയിലേക്ക് കടന്ന് രക്ഷാദൗത്യസംഘം, എത്താനായത് 13 മണിക്കൂറിനുശേഷം
എൻഡിആർഎഫിന്റെയും സൈന്യത്തിന്റെയും സംഘം പുഴ കടന്ന് മുണ്ടക്കൈയിലെത്തി. ചൂരൽമലയിൽനിന്ന് മൂന്നര കിലോമീറ്റർ അകലെയാണ് മുണ്ടക്കൈ. ആളുകളെ ജീപ്പുമാർഗം പുഴക്കരയിലെത്തിച്ച് വടത്തിലൂടെ പുഴകടത്തി ആശുപത്രിയിലേക്കും സുരക്ഷിത സ്ഥാനങ്ങളിലേക്കും മാറ്റും…
കൈത്താങ്ങുമായി തമിഴ്നാട്; 5 കോടി ധനസഹായം
വയനാടിന് അഞ്ച് കോടി രൂപ ധനസഹായം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. മലയാളി ഐഎഎസ് ഉദ്യോഗസ്ഥരായ ഡോ.ജി.എസ്.സമീരൻ, ജോണി ടോം വർഗീസ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ദുരിതാശ്വാസ പ്രവർത്തനങ്ങളും രക്ഷാപ്രവർത്തനങ്ങളും ഏകോപിപ്പിക്കാൻ വയനാട്ടിലെത്തും
………
താത്ക്കാലിക ആശുപത്രികൾ
വയനാട് ചൂരൽമലയിൽ പള്ളിയിലും മദ്രസയിലും പോളിടെക്നിക്കിലും താത്ക്കാലിക ആശുപത്രികൾ ആരംഭിക്കുന്നതായി ആരോഗ്യമന്ത്രി
മരണം 84 ആയി
മരണസംഖ്യ ഉയർന്നു കൊണ്ടിരിക്കുകയാണ് പുലർച്ചെ നാല് മരണങ്ങളായിരുന്നു റിപ്പോർട്ട് ചെയ്തിരുന്നതെങ്കിൽ ഒടുവിലെ റിപ്പോർട്ട് അനുസരിച്ച് മരണം 84 ആയിരിക്കുകയാണ്. ചൂരൽമലയിൽ നിന്ന് മുണ്ടക്കൈ ഭാഗത്തേക്കുള്ള പാലം ഒലിച്ചു പോയതിനാൽ അവിടേക്ക് എത്തിപ്പെടാൻ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഇത് രക്ഷാപ്രവർത്തനത്തെും കാര്യമായി ബാധിച്ചിരിക്കുകയാണ്.
മരിച്ച 35 പേരെ തിരിച്ചറിഞ്ഞു
റംലത്ത് (53), അഷറഫ് (49) , ലെനിൻ, കുഞ്ഞിമൊയ്തീൻ (65), വിജീഷ് (37), സുമേഷ് (35), സലാം (39), ശ്രേയ (19), പ്രേമലീല, റെജിന, ദാമോദരൻ (65) , വിനീത് കുമാർ, സഹന (7), കൗസല്യ, അയിഷ, ആമിന, ജഗദീഷ്, അനസ്, വാസു, അഫ്സിയ, സക്കീര്‍, അച്ചു, നഫീസ (60), ജമീല(65), ഭാസ്കരൻ(62), അഫ്സിയ സക്കീർ, ആഷിന(10), അശ്വിൻ (14) മുഹമ്മദ് ഇഷാൻ (10) , മുഹമ്മദ് നിയാസ്, കല്യാൺ കുമാർ (56), സൈഫുദ്ദീൻ, ഗീത (44), ഷരൺ (20), പ്രജീഷ് (35), ജുബൈരിയ (30) എന്നിവരെയാണ് തിരിച്ചറിഞ്ഞത്.
കൂടുതല്‍ സൈന്യം വയനാട്ടിലേക്ക്
തിരുവനന്തപുരം പാങ്ങോട് മിലിട്ടറി ക്യാമ്പില്‍ നിന്ന് 130 സൈനികര്‍ കൂടി വയനാട്ടിലേക്ക് പുറപ്പെട്ടു. വിമാനമാര്‍ഗം സംഘം അല്പസമയത്തിനകം കോഴിക്കോടെത്തും.
ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യം
ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കേരളത്തിൽ നിന്നുള്ള എംപിമാർ രാജ്യസഭയിൽ ആവശ്യപ്പെട്ടു. കേരളത്തിൽ നിന്നുള്ള എംപിമാർ പാർലമെന്റിൽ ഒറ്റക്കെട്ടായി വാദിക്കുകയായിരുന്നു. പ്രളയസഹായം എത്തിക്കാനായി ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയിൽ കേരളത്തെയും ഉൾപ്പെടുത്തണമെന്നും രാജ്യസഭയിൽ ആവശ്യപ്പെട്ടു.
മുണ്ടക്കൈ മദ്രസയ്ക്ക് സമീപം മൂന്ന് മൃതദേഹങ്ങൾ കണ്ടെടുത്തു
പരിക്കേറ്റ ഒരാളെ രക്ഷപ്പെടുത്തി. മൃതദേഹങ്ങൾ മറുകരയിലേക്ക് കൊണ്ടുവരുന്നത് ശ്രമകരമെന്ന് രക്ഷാ പ്രവർത്തകർ പറയുന്നു. കനത്ത മഴയും കുത്തൊഴുക്കും പ്രതിസന്ധിയാണ്. മൃതദേഹങ്ങൾ എയർ ലിഫ്റ്റ് ചെയ്യാതെ മറ്റു വഴിയില്ലെന്നും രക്ഷാപ്രവർത്തകർ പറഞ്ഞു.
ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യം
ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കേരളത്തിൽ നിന്നുള്ള എംപിമാർ രാജ്യസഭയിൽ ആവശ്യപ്പെട്ടു. കേരളത്തിൽ നിന്നുള്ള എംപിമാർ പാർലമെന്റിൽ ഒറ്റക്കെട്ടായി വാദിക്കുകയായിരുന്നു. പ്രളയസഹായം എത്തിക്കാനായി ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയിൽ കേരളത്തെയും ഉൾപ്പെടുത്തണമെന്നും രാജ്യസഭയിൽ ആവശ്യപ്പെട്ടു.
തിരിച്ചറിഞ്ഞവരുടെ വിവരങ്ങൾ
മരിച്ച 18 പേരെ തിരിച്ചറിഞ്ഞു. റംലത്ത് (53), അഷറഫ് (49) , ലെനിൻ, കുഞ്ഞിമൊയ്തീൻ (65), വിജീഷ് (37), സുമേഷ് (35), സലാം (39), ശ്രേയ (19), പ്രേമലീല, റെജിന, ദാമോദരൻ (65) , വിനീത് കുമാർ, സഹന (7), കൗസല്യ, അയിഷ, ആമിന, ജഗദീഷ്, അനസ് എന്നിവരെയാണ് തിരിച്ചറിഞ്ഞത്.
മരണം 58 ആയി
മരണസംഖ്യ ഉയരുന്നു. ഇതുവരെ 58 പേർ മരിച്ചു. ഗുരുതരമായി പരിക്കേറ്റ നിരവധി പേരുണ്ടെന്ന് മുണ്ടക്കൈ നിവാസി ഷഫീക്ക് പറഞ്ഞു. 20 മൃതദേഹങ്ങളാണ് ചാലിയാറിലൂടെ ഒഴുകിവന്നത്.
……….
രക്ഷാപ്രവർത്തനത്തിനായി ഏഴിമലയിൽ നിന്ന് നാവിക സേനാ സംഘം എത്തും.
നേവിയുടെ റിവർ ക്രോസിംഗ് ടീമിൻ്റെ സഹായം ആണ് അഭ്യർത്ഥിച്ചത്. ഏഴിമല നാവിക അക്കാദമിയിലെ നേവിയുടെ സംഘം വയനാട്ടിലേക്ക് ഉടനെ തിരിക്കും.
………….
മരണസംഖ്യ ഉയരുന്നു …നിലവിൽ 45 മൃതദേഹങ്ങൾ കണ്ടെത്തി
……..
രക്ഷാദൗത്യത്തിന് എയർ ലിഫ്റ്റിങ് സാധ്യത പരിശോധിക്കാനെത്തിയ 2 ഹെലികോപ്റ്ററുകൾ പ്രതികൂല കാലവസ്ഥയെ തുടർന്ന് തിരിച്ചു പോയി. കോഴിക്കോട്ടേക്ക് ഹെലികോപ്റ്ററുകൾ തിരികെപ്പോയതോടെ രക്ഷാപ്രവർത്തനം പ്രതിസന്ധിയിലായി.
…….
സൈന്യം വയനാട്ടിലേക്ക്……
മരണസംഖ്യ ഉയരുന്നു, 44 മൃതദേഹം കണ്ടെത്തി
………
മേപ്പാടി മുണ്ടക്കൈ പ്രകൃതി ദുരന്തത്തോടനുബന്ധിച്ച് ചൂരൽമലയിൽ താലൂക്ക് തല ഐആർഎസ് കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു.
കൺട്രോൾ റൂം നമ്പറുകൾ
ഡെപ്യൂട്ടി കളക്ടർ – 8547616025
തഹസിൽദാർ, വൈത്തിരി – 8547616601
കൽപ്പറ്റ ജോയിൻ്റ് ബിഡിഒ ഓഫീസ് – 9961289892
അസിസ്റ്റൻ്റ് മോട്ടോർ വാഹന ഇൻസ്പെക്ടർ – 9383405093
അഗ്നിശമന സേന അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ – 9497920271
വൈത്തിരി താലൂക്ക് ഓഫീസ് ഡെപ്യൂട്ടി തഹസിൽദാർ – 9447350688
………
‘വയനാട്ടിലേക്ക് കരസേന, നാവികസേന, വ്യോമസേന സംഘം എത്തും’-കേന്ദ്രമന്ത്രി ജോർജ് കുര്യൻ
………
സുലൂരില്‍ നിന്ന് ഹെലികോപ്റ്ററുകള്‍ എത്തിക്കും, മന്ത്രിമാര്‍ വയനാട്ടിലേക്ക്
……….
മുണ്ടക്കൈയിൽ രക്ഷാപ്രവർത്തനം ദുഷ്കരം, 43 മരണം, കുടുങ്ങിക്കിടക്കുന്നത് നിരവധി പേർ
……….
വയനാട് മേപ്പാടി മുണ്ടക്കൈയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായിടത്ത് രക്ഷാപ്രവര്‍ത്തനം ദ്രുതഗതിയില്‍ നടക്കുന്നു. അതിനിടെ വെള്ളര്‍മല ജിവിഎച്ച്എസ് പൂര്‍ണമായി മുങ്ങി. പ്രദേശങ്ങളില്‍ രക്ഷാ പ്രവര്‍ത്തനം ഏറെ ദുഷ്ക്കരമാണ്.
……….
വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ സഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണില്‍ സംസാരിച്ച് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു. വയനാട്ടില്‍ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക് 50,000 രൂപയും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് നല്‍കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
……….
കേരളത്തിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജാഗ്രത നിർദേശങ്ങൾ നൽകി ദുരന്ത നിവാരണ അതോറിറ്റി. കാറ്റും മഴയും ശക്തമാകുമ്പോൾ വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീഴാനുള്ള സാധ്യത കൂടുതലാണ്. ഇത്തരത്തിൽ ഏതെങ്കിലും അപകടം ശ്രദ്ധയിൽ പെട്ടാൽ ഉടനെ തന്നെ കെഎസ്ഇബിയുടെ 1912 എന്ന കൺട്രോൾ റൂമിലോ 1077 എന്ന നമ്പറിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കൺട്രോൾ റൂമിലോ വിവരം അറിയ്ക്കാൻ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്.
ഭാരതപ്പുഴയിൽ ജലനിരപ്പുയരുന്നു. താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിൽ…