കൊച്ചി:പെരിയാറിലെ മത്സ്യക്കുരുതിക്ക് കാരണം രാസമാലിന്യമെന്ന വിദഗ്ധ സമിതി റിപ്പോര്‍ട്ട് പുറത്ത് . മത്സ്യബന്ധന മേഖലയ്ക്കാകെ 41 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് പെരിയാര്‍ മലിനീകരണ വിരുദ്ധ സംയുക്ത സമിതി നിയോഗിച്ച സമിതി കണ്ടെത്തിയത് .
കുഫോസ് മുന്‍ വൈസ്ചാന്‍സലര്‍ ഡോ ബി മധുസൂദനക്കുറുപ്പാണ് സമിതിയുടെ ചെയര്മാന്. പെരിയാറില്‍ മത്സ്യക്കുരുതി ഉണ്ടായി രണ്ടു മാസം കഴിഞ്ഞിട്ടും കാരണക്കാരായവര്‍ക്കെതിരായ നടപടിയും കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരവും ഒന്നുമായിട്ടില്ല. മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ വിലയിരുത്തല്‍ ശാസ്ത്രീയമല്ലെന്നാണ് വിദഗ്ധ സമിതിയുടെ കണ്ടെത്തല്‍. നഷ്ടപരിഹാരം നല്‍കാനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് സമിതി റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു.